ഭീകരാക്രമണത്തിനിടെ വീരമൃത്യുവരിച്ച സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച താരങ്ങള്‍ അവരുടെ കുടുബത്തിനൊപ്പം തങ്ങളും ഉണ്ടെന്ന പ്രഖ്യാപനവും നടത്തി
മുംബൈ: ജമ്മു കശ്മീരിലെ പുല്‍വാമയലുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യന്‍ ചലച്ചിത്ര മേഖല. പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം ദു:ഖവും നടുക്കവും രേഖപ്പെടുത്തി. ഭീകരാക്രമണത്തിനിടെ വീരമൃത്യുവരിച്ച സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച താരങ്ങള്‍ അവരുടെ കുടുബത്തിനൊപ്പം തങ്ങളും ഉണ്ടെന്ന പ്രഖ്യാപനവും നടത്തി.
ഞങ്ങള്‍ക്കിത് പൊറുക്കാനാകില്ലെന്നും വീരമൃത്യുവരിച്ച സൈനികരുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അക്ഷയ്കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ഏറെ വേദനിപ്പിക്കുന്നതാണ് സംഭവമെന്നാണ് സല്‍മാന്‍ഖാന്‍ ട്വീറ്റ് ചെയ്തത്.
