അജിത്ത് ചിത്രമാണ് കര്‍ണാടകത്തില്‍ നമ്പര്‍ 1
കേരളത്തിന് പുറത്ത് മലയാള സിനിമകള്‍ക്ക് ഏറ്റവുമധികം സ്ക്രീന്‍ കൗണ്ട് ലഭിക്കുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. വിദ്യാര്‍ഥികള്‍ അടക്കം മലയാളികള്‍ ഏറെയുള്ള നഗരം എന്നതുതന്നെ ഇതിന് കാരണം. മികച്ച കളക്ഷനുമാണ് സമീപകാലത്ത് സ്ഥിരമായി മലയാള ചിത്രങ്ങള്‍ക്ക് അവിടെ ലഭിക്കാറ്. മംഗളൂരു അടക്കം കര്‍ണാടകത്തിലെ മറ്റ് നഗരങ്ങളിലും മലയാള സിനിമയ്ക്ക് ഇന്ന് റിലീസ് ഉണ്ട്. ഇപ്പോഴിതാ വിഷു റിലീസുകളായി എത്തിയ രണ്ട് ചിത്രങ്ങളുടെ കര്‍ണാടകത്തിലെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.
മമ്മൂട്ടി ചിത്രം ബസൂക്ക, നസ്‍ലെന്‍ നായകനായ ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളുടെ കര്‍ണാടക കളക്ഷനാണ് പുറത്തെത്തിയിരിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസിന്‍റെ കണക്ക് പ്രകാരം ബസൂക്ക ആദ്യ ദിനം കര്‍ണാടകത്തില്‍ നിന്ന് നേടിയത് 26.5 ലക്ഷം രൂപയാണ്. ആലപ്പുഴ ജിംഖാന നേടിയത് 25 ലക്ഷവും. അതായത് ഇരുചിത്രങ്ങള്‍ക്കുമിടയില്‍ ചെറിയ മാര്‍ജിനേ ഉള്ളൂ. അതേസമയം ഇതേ ദിവസം എത്തിയ തമിഴ് ചിത്രം, അജിത്ത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലി കര്‍ണാടകത്തില്‍ നിന്ന് ആദ്യദിനം നേടിയത് 3.6 കോടിയാണ്.
നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്തിരിക്കുന്ന ബസൂക്കയില്‍ മമ്മൂട്ടിക്കൊപ്പം ഗൗതം വസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനും ഐ ആം കാതലനും ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. തല്ലുമാല അടക്കമുള്ള ഹിറ്റുകള്‍ ഒരുക്കിയ ഖാലിദ് റഹ്‍മാന്‍ ആണ് സംവിധാനം.
ALSO READ : 'സ്വന്തം അച്ഛനെപ്പോലെയായിരുന്നു'; പ്രിയപ്പെട്ടയാളുടെ വേർപാടിനെക്കുറിച്ച് അശ്വതി
