Asianet News MalayalamAsianet News Malayalam

തിങ്കളാഴ്ച കളക്ഷനില്‍ 55 ശതമാനം ഇടിവ്; 'ബ്രഹ്‍മാസ്ത്ര' ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയത്

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം 225 കോടി നേടിയിരുന്നു

brahmastra monday box office drop in collection ranbir kapoor amitabh bachchan
Author
First Published Sep 13, 2022, 5:08 PM IST

ബോളിവുഡിനെ പരാജയത്തുടര്‍ച്ചയില്‍ നിന്ന് കരകയറ്റുന്ന ചിത്രം എന്ന പ്രതിച്ഛായയാണ് സിനിമാവൃത്തങ്ങളില്‍ ഇപ്പോള്‍ ബ്രഹ്‍മാസ്ത്രയ്ക്ക് ഉള്ളത്. ചിത്രത്തിനു ലഭിച്ച ഇനിഷ്യലും ആദ്യ വാരാന്ത്യ കളക്ഷനുമൊക്കെ അത്തരത്തിലായിരുന്നു. വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണം നേടിയതോടെ വെറും മൂന്ന് ദിനങ്ങളില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം. എന്നാല്‍ ചിത്രം തിങ്കളാഴ്ച നേടിയ കളക്ഷനില്‍ ട്രേഡ് അനലിസ്റ്റുകള്‍ നേരിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഒരു റിലീസ് ചിത്രം തിയറ്ററില്‍ നേരിടുന്ന ആദ്യ പരീക്ഷണം റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയുടേതാണ്. തിയറ്ററുകളില്‍ തിരക്കേറുന്ന വാരാന്ത്യ ദിനങ്ങള്‍ക്കു ശേഷം എത്തുന്ന ആദ്യ പ്രവര്‍ത്തിദിനം എന്നതാണ് തിയറ്റര്‍ വ്യവസായത്തെ സംബന്ധിച്ച് തിങ്കളാഴ്ചയുടെ പ്രാധാന്യം. ആദ്യ തിങ്കളാഴ്ചത്തെ പരീക്ഷണം വിജയകരമായി മറികടന്നാല്‍ ചിത്രം അടുത്ത വാരത്തിലേക്ക് സുഗമമായി പ്രവേശിക്കുമെന്നാണ് വയ്പ്പ്. ബ്രഹ്‍മാസ്ത്രയുടെ തിങ്കളാഴ്ച കളക്ഷന്‍ പല ട്രേഡ് അനലിസ്റ്റുകളും പ്രതീക്ഷിച്ച നിലയിലേക്ക് എത്തിയില്ല. ഇന്ത്യന്‍ കളക്ഷനില്‍ റിലീസ് ദിനത്തെ അപേക്ഷിച്ച് 55 ശതമാനം ഡ്രോപ്പ് ആണ് ചിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ : 'മനുഷ്യരില്‍ കൊലയാളികള്‍ ഉണ്ടെന്നുകരുതി മനുഷ്യവംശത്തെ മുഴുവന്‍ കൊന്നൊടുക്കുമോ'? തെരുവ് നായ വിഷയത്തില്‍ മൃദുല

14.40 കോടിയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം തിങ്കളാഴ്ച നേടിയത്. ഹിന്ദി പതിപ്പിന്‍റെ മാത്രം കളക്ഷന്‍ ആണിത്. മറ്റു ഭാഷാ പതിപ്പുകളില്‍ നിന്ന് 2 കോടി രൂപയും ചിത്രം നേടി. അങ്ങനെ ആകെ 16.40 കോടി. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ഇന്ത്യന്‍ ഗ്രോസ് 166 കോടിയാണ്. നെറ്റ് കളക്ഷന്‍ 141.40 കോടിയും. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം 225 കോടി നേടിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച കളക്ഷനില്‍ വലിയ ഡ്രോപ്പ് രേഖപ്പെടുത്തിയതിനാല്‍ തുടര്‍ ദിനങ്ങളില്‍ ചിത്രം എത്ര നേടുന്നുവെന്നതിന് ഏറെ പ്രാധാന്യമുണ്ട്. അടുത്ത വാരത്തിലെ ചിത്രത്തിന്റെ സ്ക്രീന്‍ കൌണ്ടില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ കളക്ഷന്‍ കാര്യമായി പ്രതിഫലിക്കും.

Follow Us:
Download App:
  • android
  • ios