ബോക്സ് ഓഫീസിൽ തരംഗം തീർത്ത ദൃശ്യം 3 ആദ്യ തിങ്കളാഴ്ച കളക്ഷനിൽ വലിയ ഇടിവ് നേരിട്ടു

പുതുതായി റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രം ബോക്സ് ഓഫീസില്‍ നേരിടുന്ന ആദ്യ വെല്ലുവിളി അതിന്‍റെ ആദ്യ തിങ്കളാഴ്ചയാണ്. വാരാന്ത്യ അവധിദിനങ്ങളില്‍ തിയറ്ററുകളില്‍ പ്രേക്ഷകരുടെ തള്ളിക്കയറ്റത്തിന് പിന്നാലെ എത്തുന്ന ആദ്യ പ്രവര്‍ത്തി ദിനം. അതിനാല്‍ത്തന്നെ ഒരു ചിത്രം ആദ്യ തിങ്കളാഴ്ച എത്ര നേടുന്നു എന്നത് ഇന്‍ഡസ്ട്രി ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ഏറ്റവും പുതിയ ചിത്രം ദൃശ്യം 3 ന്‍റെ ആദ്യ മണ്‍ഡേ ടെസ്റ്റ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. റിലീസിന് ശേഷം ബോക്സ് ഓഫീസില്‍ ചിത്രത്തിന് കാര്യമായ ഡ്രോപ്പ് ഉണ്ടായ ആദ്യ ദിനവും തിങ്കളാഴ്ച തന്നെ.

Add Asianetnews as a Preferred SourcegooglePreferred

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം തിങ്കളാഴ്ച ദൃശ്യം 3 ന് ഇന്ത്യയില്‍ നിന്ന് ലഭിച്ച നെറ്റ് കളക്ഷന്‍ 7.35 കോടി ആയിരുന്നു. ഞായറാഴ്ചയാവട്ടെ ഇത് 13.85 കോടി ആയിരുന്നു. അതായത് 46.9 ശതമാനം ഡ്രോപ്പ്. റിലീസിന് ശേഷം ചിത്രം നേരിടുന്ന ഏറ്റവും വലിയ ഡ്രോപ്പും ഇതുതന്നെ. റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച 15.85 കോടി (ഇന്ത്യ നെറ്റ്) നേടിയ ചിത്രം വെള്ളിയാഴ്ച 11.05 കോടിയും ശനിയാഴ്ച 13.70 കോടിയും നേടിയിരുന്നു. അതേസമയം ബുധന്‍, വ്യാഴം ദിനങ്ങളില്‍ ബലിപെരുന്നാള്‍ അവധി ആയതിനാല്‍ ചിത്രത്തിന് കളക്ഷന്‍ കൂടുമെന്ന് ഉറപ്പാണ്. വന്‍ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷന്‍ വന്ന ചിത്രമായതിനാല്‍ തിങ്കളാഴ്ചത്തെ ഡ്രോപ്പ് സ്വാഭാവികവുമാണ്. 3 ദിവസം പൂര്‍ത്തിയാവും മുന്‍പാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ കയറിയത്.

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി പിന്നിട്ടിട്ടുണ്ട് ചിത്രം. ഇതില്‍ ഇന്ത്യയില്‍ നിന്ന് നേടിയതിനേക്കാള്‍ കളക്ഷന്‍ വന്നിരിക്കുന്നത് വിദേശത്തു നിന്നാണ്. ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 72 കോടി ആണെങ്കില്‍ വിദേശത്തുനിന്ന് വന്നിരിക്കുന്ന ഗ്രോസ് 84 കോടിയാണ്. ഇന്ത്യ മുഴുവനും ആരാധകരുള്ള ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ദൃശ്യം 3. എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങളും നേടിയ അളവിലുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി മൂന്നാം ഭാഗത്തിന് ലഭിച്ചില്ല. അതേസമയം അത് ബോക്സ് ഓഫീസില്‍ ഒട്ടുമേ പ്രതിഫലിച്ചുമില്ല.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming