സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2' ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുന്നു. ആദ്യ വാരാന്ത്യത്തിൽ 67 കോടി രൂപ കളക്ഷൻ നേടിയ ചിത്രം, ഏറ്റവും കൂടുതൽ വീക്കെന്റ് കളക്ഷൻ നേടിയ മലയാള സിനിമകളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി.

ലയാള സിനിമയ്ക്ക് വീണ്ടുമൊരു ഹിറ്റ് ലഭിച്ചിരിക്കുകയാണ്. സവിൻ സാ സംവിധാനം ചെയ്ത വിപിൻ ദാസ് തിരക്കഥ ഒരുക്കിയ വാഴ 2 ആണ് ആ പടം. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിലവിലെ സിനിമയുടെ തേരോട്ടം 100 കോടിയിലേക്കെന്നാണ് വിലയിരുത്തലുകൾ. തതവസരത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ വീക്കെന്റ് കളക്ഷൻ സ്വന്തമാക്കിയ സിനിമകളുടെ പട്ടികയിലും ഇടംപിടിച്ചിരിക്കുകയാണ് വാഴ 2. മോഹൻലാൽ, മമ്മൂട്ടി പടങ്ങളെ പിന്തള്ളിയാണ് ചിത്രത്തിന്റെ നേട്ടം.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് വീക്കെന്റ് കളക്ഷൻ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. പത്ത് സിനിമകളാണ് പട്ടികയിൽ ഉള്ളത്. ഇതിൽ മൂന്ന് സിനിമകളും മോഹൻലാലിന്റേതാണ്. മമ്മൂട്ടിയുടെ രണ്ട് സിനിമകളുമുണ്ട്. 175 കോടിയുടെ വീക്കെന്റ് കളക്ഷനുമായി മോഹൻലാലിന്റെ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്ത്. ജയസൂര്യ ചിത്രം ആട് 3 രണ്ടാം സ്ഥാനത്തും തുടരും മൂന്നാം സ്ഥാനത്തുമാണ്. നാലാമതാണ് ഹാഷിർ ചിത്രം വാഴ 2 ഉള്ളത്. 45 കോടി രൂപ നേടി മമ്മൂട്ടി ചിത്രം ടർബോ ആണ് പത്താം സ്ഥാനത്ത്.

മോളിവുഡിലെ ടോപ് 10 വീക്കെന്റ് കളക്ഷൻ സിനിമകൾ

1. എമ്പുരാൻ - 175.6 കോടി (4 ദിവസം)

2. ആട് 3 - 82.55 കോടി (4 ദിവസം)

3. തുടരും - 69.25 കോടി (3 ദിവസം)

4. വാഴ 2 - 67 കോടി (4 ദിവസം)

5. ലോക - 66 കോടി (4 ദിവസം)

6. ആടുജീവിതം - 64.2 കോടി (4 ദിവസം)

7. ലൂസിഫർ - 52.3 കോടി (4 ദിവസം)

8. ഭീഷ്മപർവ്വം - 46 കോടി (4 ദിവസം)

9. സർവ്വം മായ - 45.25 കോടി (4 ദിവസം)

10. ടർബോ - 45 കോടി (4 ദിവസം)

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming