സോഷ്യൽ മീഡിയ താരങ്ങൾ അഭിനയിച്ച 'വാഴ 2' എന്ന ചിത്രം പ്രേക്ഷക പ്രീതി നേടി 50 കോടി കളക്ഷനുമായി മുന്നേറുന്നു. സിനിമയുടെ വിജയത്തോടൊപ്പം, പ്രധാന താരമായ ഹാഷിറിന്റെ സുഹൃത്ത് ആകാശിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.

ലയാള സിനിമ ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങളെ കൊണ്ട് അഭിമാനമായി മാറിയിരിക്കുകയാണ്. വാഴ 2 എന്ന സിനിമയിലൂടെയാണ് ഈ അഭിമാന നേട്ടം. സോഷ്യൽ മീഡിയ താരമായ ഹഷിറും ​ഗ്യാങ്ങും ഒന്നിച്ചെത്തിയ സിനിമ ഓരോ പ്രേക്ഷകന്റേയും ഹൃദയം തൊട്ടു. കണ്ണുകളേ ഇറനണിയിപ്പിച്ചു. പലർക്കും സ്വന്തം ജീവിതത്തിൽ തന്നെ റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങളായിരുന്നു വാഴയിൽ പറഞ്ഞത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ സിനിമയെ നെഞ്ചോട് ചേർത്തു. ബോക്സ് ഓഫീസും 50 കോടി രൂപ കളക്ഷൻ നേടി വാഴ 2 മുന്നോട്ട് പോകുകയാണ്.

സോഷ്യൽ മീഡിയയിൽ എങ്ങും ഹാഷിർ,അലൻ, വിനായക്, അജിൻ തുടങ്ങിയവരാണ് നിറഞ്ഞു നിൽക്കുന്നത്. ഇവർക്കൊപ്പം തന്നെ മറ്റൊരാളും സോഷ്യലിടത്ത് ചർച്ചയായിട്ടുണ്ട്. ഹാഷിർ ​ഗ്യാങ്ങിലെ അഞ്ചാമൻ. പേര് ആകാശ്. കാർത്തിക് സൂര്യയുടെ പോഡ് കാസ്റ്റിൽ ആയിരുന്നു ആകാശിനെ കുറിച്ച് ഹാഷിർ പറയുന്നത്. പിന്നാലെ ഇതാരണെന്ന തിരച്ചിലിലായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഒടുവിൽ കൂട്ടുകാരുടെ സിനിമ കണ്ട് കണ്ണും മനസും നിറഞ്ഞ ആകാശിന്റെ വീഡിയോയും പുറത്തുവന്നു. ഹാഷിറിന്റെ വീഡിയോകളിൽ തുടക്കകാലത്ത് ഒപ്പമുണ്ടായിരുന്ന ആളാണ് ആകാശ്. ഹരിക്കുട്ടൻ എന്നാണ് ഇൻസ്റ്റാഗ്രാമിൽ ആകാശിന്റെ പേര്.

ആകാശിനെ കുറിച്ച് ഹാഷിർ പറഞ്ഞ കാര്യങ്ങൾ

നമ്മൾ അഞ്ച് പേരായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ആകാശ് എന്ന കൂട്ടുകാരൻ. ഞാനും അജിനും അവനും ഒന്നിച്ച് പഠിച്ചതാണ്. അവൻ പിന്നീട് ജോലിക്കായി ​ഗർഭിൽ പോയി. വിളിക്കാറൊക്കെ ഉണ്ട്. വീട്ടിൽ പല രീതിയിലുള്ള സാഹചര്യങ്ങൾ വരും. ഓരോരുത്തർക്കും ഓരോ സാഹചര്യമാണ്. ഒരുവിധം വീട്ടിൽ സേഫ് ആയതുകൊണ്ടാണ് ഇതിൽ തന്നെ നിൽക്കാൻ പറ്റിയത്. ഇല്ലെങ്കിൽ കൂട്ടുകാർ പോയത് പോലെ ഞങ്ങൾക്കും പോകേണ്ടി വന്നേനെ. അവൻ പോയില്ലായിരുന്നുവെങ്കിൽ ഇപ്പോൾ നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു. പെട്ടെന്നൊരു ജോലിയുടെ ആവശ്യം അവന് വേണ്ടമായിരുന്നു. ഇല്ലെങ്കിൽ വാഴയ്ക്കൊപ്പം അവനും ഉണ്ടായേനെ.

View post on Instagram

ഹാഷിറിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആകാശിന്റെ ഇൻസ്റ്റാ​ഗ്രാമിൽ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. കൂട്ടത്തിലെ അഞ്ചാമൻ എന്നാണ് പലരും കമന്റുകളായി കുറിച്ചത്. അകാശും കൂടി ഉണ്ടാവേണ്ടതായിരുന്നുവെന്നും എങ്കിൽ കളറായേനെ എന്നും പറയുന്നവരുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming