ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കോമഡി ചിത്രമായി ഹൗസ്ഫുൾ 5. 90 ദിവസം സമുദ്രത്തിൽ ചിത്രീകരിച്ച ചിത്രത്തിന് 225 കോടി രൂപയാണ് നിർമ്മാണ ചിലവ്.

മുംബൈ: അക്ഷയ് കുമാർ നായകനായ ഹൗസ്ഫുൾ 5 ജൂണ്‍ 6ന് റിലീസ് ചെയ്യാന്‍ പോവുകയാണ്.  പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ കോമഡി ചിത്രമാണ് ഹൗസ്ഫുള്‍ 2.  90 ദിവസം സമുദ്രത്തില്‍ ഒരു യഥാർത്ഥ ക്രൂയിസ് കപ്പലിൽ അവർ ചിത്രത്തിന്റെ വലിയ ഭാഗങ്ങൾ ചിത്രീകരിച്ചു. ബാക്കി രംഗങ്ങൾ മുംബൈയിലെ സെറ്റുകളിലാണ് ചിത്രീകരിച്ചത് ഇത് തന്നെയാണ് ചിത്രത്തെ ചിലവേറിയതാക്കിയത്.

റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്‍റെ പ്രമോഷനും മറ്റും ചിലവഴിച്ച തുക കൂടാതെ 225 കോടിയാണ്  ചിത്രത്തിന് നിര്‍മ്മാണ ചിലവ് വന്നിരിക്കുന്നത്. ഹൗസ്ഫുൾ 5 ൽ 19 പ്രശസ്ത അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്. അത്ര എളുപ്പമായിരുന്നില്ല ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു, പക്ഷേ നിർമ്മാതാവ് സാജിദ് നദിയാദ്‌വാല പിന്മാറിയില്ല. 

ചിത്രം ഗംഭീരമാകുവാന്‍ വേണ്ടതെല്ലാം ചെയ്തി. പിങ്ക്‌വില്ലയോട് ഒരു വൃത്തങ്ങൾ പറഞ്ഞതനുസരിച്ച്, “സാജിദ് നദിയാദ്‌വാലയ്ക്ക് നിർമ്മിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ചിത്രങ്ങളിലൊന്നാണ് ഹൗസ്ഫുൾ 5. ചെലവുകളിൽ വിട്ടുവീഴ്ച ചെയ്യാതെ പ്രേക്ഷകർക്കായി ഒരു 'കില്ലർ കോമഡി' അദ്ദേഹം ഒരുക്കിയിട്ടുണ്ട്” എന്നാണ് പറയുന്നത്.

ഹൗസ്ഫുൾ 4 (165 കോടി രൂപ) യും ഗോൾമാൽ എഗെയ്ൻ (142 കോടി രൂപ) എന്നിവയെ മറികടന്നാണ് ഹൗസ്ഫുൾ 5 ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റുള്ള കോമഡി ചിത്രമായി മാറിയത്. ബഡേ മിയാൻ ചോട്ടെ മിയാൻ, സൂര്യവംശി എന്നിവയ്ക്ക് ശേഷം അക്ഷയ് കുമാറിന്റെ ഏറ്റവും ചെലവേറിയ മൂന്ന് ചിത്രങ്ങളിൽ ഒന്നായി ഹൗസ്ഫുള്‍ 5 മാറിയിട്ടുണ്ട്. 

അതേ സമയം രണ്ട്  വ്യത്യസ്ത ക്ലൈമാക്സുകളുമായാണ് ചിത്രം എത്തുന്നത്. ഇതിനകം തന്നെ ഹൗസ്ഫുള്‍ 5 3.88 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗാണ് നേടിയിട്ടുണ്ട്. ഇന്ത്യയിലുടനീളം ചിത്രത്തിന്റെ 25,429 ടിക്കറ്റുകൾ ഇതിനകം ചിത്രത്തിന്‍റെതായി വിറ്റുകഴിഞ്ഞു. 5000 സ്ക്രീനുകളില്‍ ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യും എന്നാണ് വിവരം. 

അതേ സമയം ചിത്രം ലാഭത്തില്‍ ആകണമെങ്കില്‍ 300 കോടി എങ്കിലും ഇന്ത്യയില്‍ നെറ്റ് കളക്ഷന്‍ നേടേണ്ടിവരും എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.  ഹൗസ്ഫുൾ 5 ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ ഏകദേശം 340-350 കോടി നെറ്റ് നേടേണ്ടതുണ്ട്, ഇത് അക്ഷയ് കുമാറിന്റെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ഗുഡ് ന്യൂസിനേക്കാൾ (304 കോടി ഗ്രോസ്) ഏകദേശം 50 കോടി കൂടുതലാണ്. 

ഈ സംഖ്യയ്ക്ക് അടുത്തെത്തിയ അക്ഷയുടെ അവസാന ചിത്രം 2021 ല്‍ പുറത്തിറങ്ങിയ സൂര്യവംശി (2021) ആയിരുന്നു.