ജനുവരി 11നാണ് ഓസ്‍ലർ റിലീസ് ചെയ്തത്.

വർഷത്തെ ആദ്യത്തെ വലിയ റിലീസ് ആയിരുന്നു 'ഓസ്‍ലർ'. ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനായി എത്തിയ മലയാള ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മിഥുൻ മാനുവൽ തോമസ് ആയിരുന്നു സംവിധാനം. ഓസ്‍ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയതും ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായി. ഈ അവസരത്തിൽ ചിത്രം മൂന്നാം വരത്തിലേക്ക് കടന്നിരിക്കുകയാണ്. 

മൂന്നാം വാരവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇതിനിടെ ഓസ്‍ലറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളും പുറത്തുവരികയാണ്. വിവിധ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നുമാത്രം നേടിയത് 9 കോടിയലധികം രൂപയാണ്. ആ​ഗോള തലത്തിൽ മുപ്പത് കോടിയ്ക്ക് മേൽ ഓസ്‍ലർ നേടിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ചിലർ 40 കോടിയിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ചിത്രമെന്നും പറയുന്നുണ്ട്. 

ജനുവരി 11നാണ് ഓസ്‍ലർ റിലീസ് ചെയ്തത്. ജയറാം മലയാളത്തിലേക്ക് തിരിച്ചു വരുന്നെന്ന നിലയിൽ വലിയ പ്രേക്ഷക ശ്രദ്ധ റിലീസിന് മുൻപ് ചിത്രം നേടിയിരുന്നു. ശേഷം ചിത്രത്തിൽ മമ്മൂട്ടി കൂടി ഉണ്ടെന്ന് അറിഞ്ഞതോടെ ആവേശം വാനോളമായി. അലക്സാണ്ടർ ജോസഫ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അബ്രഹാം ഓസ്‍ലർ എന്നാണ് ജയറാമിന്റെ പേര്. ഇരുവർക്കും ഒപ്പം ജ​ഗദീഷ്, അനശ്വര രാജൻ, അർജുൻ അശോകൻ, ദിലീഷ് ​പോത്തൻ, ആര്യ സലിം, സെന്തിൽ തുടങ്ങി ഒട്ടനവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു. 

'കാത്തിരിക്കുന്നു..മഹാനടന്റെ രാക്ഷസ നടനത്തിനായി'; 'ഭ്രമയു​ഗം' റിലീസ് തിയതിക്ക് പിന്നാലെ ആരാധകർ

ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഫെബ്രുവരി 15ന് തിയറ്ററില്‍ എത്തും. ടര്‍ബോ എന്ന ചിത്രമാണ് ഷൂട്ടിംഗ് നടക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..