ജൂനിയര്‍ എൻടിആറി്നറെ ദേവര സിനിമയുടെ ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍.

ജൂനിയര്‍ എൻടിആര്‍ നായകനായി എത്തിയ ചിത്രമാണ് ദേവര. ദേവര ആകെ ആഗോളതലത്തില്‍ 405 കോടി നേടി എന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ശനിയാഴ്‍ച വൻ കുതിപ്പാണ് ദേവര സിനിമ നടത്താൻ സാധ്യത എന്നാണ് സൂചനകള്‍. അത്തരം സൂചനകള്‍ ചിത്രത്തിന്റെ ആകെ ടിക്കറ്റ് വില്‍പനയിലൂടെ വ്യക്തമാകുന്നു.

ഇന്ന് രാവിലെ ആറ് മുതലുള്ള ടിക്കറ്റ് ബുക്കിംഗിന്റെ കണക്കുകള്‍ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നതാണ് സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഇന്ന് ഒമ്പത് വരെ ആകെ ടിക്കറ്റ് വിറ്റത് 5280 ആണ് എന്നാണ് ഒടുവിലത്തെ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകളനുസരിച്ച് ബുക്ക് മൈ ഷോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും അത് ദേവരയുടെ ഇന്നത്തെ കളക്ഷനിലും പ്രതിഫലിക്കും.

സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. ജൂനിയര്‍ എൻടിആറിനറെ ദേവര 172 കോടി രൂപയാണ് ആഗോളതലത്തില്‍ ആകെ റിലീസിന് നേടിയതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. റിലീസിന് നേടിയ കളക്ഷന്റെ കുതിപ്പ് ചിത്രത്തിന് നിലനിര്‍ത്താനായി. ജൂനിയര്‍ എൻടിആര്‍ സോളോ നായകനായ ചിത്രങ്ങളിലെ എക്കാലത്തെയും വിജയമായി മാറുകയാണ് ദേവര. ജൂനിയര്‍ എൻടിആറിന്റെ ദേവരുടെ ഫൈനല്‍ കളക്ഷൻ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍. . ഛായാഗ്രാഹണം രത്‍നവേലുവാണ്. ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്, അഭിമന്യു സിംഗ് എന്നിവരുമുണ്ട്.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ടായിരുന്നു. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകമെന്ന പ്രതീക്ഷ ശരിയായിരിക്കുകയാണ്.

Read More: 'ഇമോജിയില്‍ മാറ്റമോ?', ഇതാ വേട്ടയ്യന്റെ ആദ്യ റിവ്യു, സസ്‍പെൻസുമായി അനിരുദ്ധ് രവിചന്ദര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക