2025ൽ റിലീസ് ചെയ്ത് ആഗോളതലത്തില്‍ ഏറ്റവും കൂടുതൽ വീക്കെന്റ് കളക്ഷൻ സ്വന്തമാക്കിയ സിനിമകളുടെ ലിസ്റ്റ് പുറത്ത്. മോഹൻലാലിന്റെ ഹൃദയപൂർവ്വത്തെയും പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേയേയും കടത്തിവെട്ടി കളങ്കാവൽ മുന്നില്‍.

ലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ ലഭിച്ച വർഷമാണ് 2025. ഒപ്പം ബോക്സ് ഓഫീസിൽ വൻ കുതിപ്പും നടത്തിയ മോളിവുഡ് 300 കോടി ക്ലബ്ബെന്ന അസുലഭ നേട്ടവും കൊയ്തു. മുൻ ഹിറ്റുകൾക്കൊപ്പം മമ്മൂട്ടിയുടെ കളങ്കാവൽ കൂടി ഈ വർഷം എത്തിയിട്ടുണ്ട്. റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കുകയാണ് കളങ്കാവൽ. ഈ സാഹചര്യത്തിൽ 2025ൽ റിലീസ് ചെയ്ത് ആഗോളതലത്തില്‍ ഏറ്റവും കൂടുതൽ വീക്കെന്റ് കളക്ഷൻ സ്വന്തമാക്കിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

എട്ട് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ ആണ്. 175.6 കോടിയാണ് എമ്പുരാന്റെ ആദ്യ വീക്കെന്റ് കളക്ഷൻ. 69.25 കോടി നേടി മോഹൻലാലിന്റെ തന്നെ തുടരും ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്രയാണ്. 66 കോടിയാണ് ലോകയുടെ കളക്ഷൻ.

മോഹൻലാലിന്റെ ഹൃദയപൂർവ്വത്തെയും പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേയേയും കടത്തിവെട്ടി കളങ്കാവൽ നാലാം സ്ഥാനത്താണ്. എട്ടാമതുള്ളത് നസ്ലെൻ ചിത്രം ആലപ്പുഴ ജംഖാനയാണ്. 24 കോടിയാണ് പടത്തിന്റെ കളക്ഷൻ. ആസിഫ് അലിയുടെ രേഖാചിത്രവും ലിസ്റ്റിലുണ്ട്.

2025ൽ ആഗോളതലത്തില്‍ മികച്ച ഓപ്പണിംഗ് വീക്കെന്റ് സ്വന്തമാക്കിയ സിനിമകൾ 

  •  എമ്പുരാൻ - 175.6 കോടി (4 ദിവസം)
  •  തുടരും - 69.25 കോടി (3 ദിവസം)
  •  ലോക ചാപ്റ്റർ 1 ചന്ദ്ര - 66 കോടി (4 ദിവസം)
  •  കളങ്കാവൽ - 44.25 കോടി (3 ദിവസം)
  •  ഡീയസ് ഈറേ - 38.65 കോടി (3 ദിവസം)
  •  ഹൃദയപൂർവ്വം - 33 കോടി (4 ദിവസം)
  •  രേഖാചിത്രം - 26.6 കോടി (4 ദിവസം)
  •  ആലപ്പുഴ ജിംഖാന - 24 കോടി (4 ദിവസം)

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്