Asianet News MalayalamAsianet News Malayalam

ജയിലറിനെ മറികടന്ന് ലിയോ, ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ്, ഒന്നാം സ്ഥാനത്ത് ഇതിഹാസ ചിത്രം

ജയിലറെ മറികടന്ന് വിജയ്‍യുടെ ലിയോ.

Leo beats Jailer advance collection report out Lokesh Kanagaraj Vijay hrk
Author
First Published Sep 25, 2023, 3:21 PM IST

ലിയോ ആവേശത്തിലാണ് വിജയ് ആരാധകര്‍. റിലീസാകും മുന്നേ ലിയോ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി എന്നാണ് ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയിലാണ് ജയിലറിന്റെ വൻ മുന്നേറ്റം. ജയിലറിനെ പിന്നിലാക്കിയിരിക്കുകയാണ് വിജയ്‍യുടെ ലിയോ.

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. വിജയ്‍യുടെ ലിയോയുടെ റിലീസിന് ആറ് ആഴ്ച മുന്നേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. യുകെയിലെ റിലീസിന് ലിയോയ്‍ക്ക് രണ്ട് കോടി ഇരുപത്തിയാറ് ലക്ഷത്തി നാല്‍പ്പത്തിയൊന്നായിരത്തി അറുന്നൂറ്റി എഴുപത്തിയഞ്ച് രൂപയാണ് (2,26,41,675)  ബുക്കിംഗ് ഇനത്തില്‍ ലഭിച്ചത്. യുകെയിലെ റിലീസ് അഡ്വാൻസ് കളക്ഷനില്‍ ചിത്രം തമിഴ്‍നാട്ടില്‍ നിന്നുള്ളവയില്‍ മൂന്നാം സ്ഥാനത്താണ്.

യുകെയിലെ റിലീസ് അഡ്വാൻസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള (തമിഴ്‍നാട്ടില്‍  നിന്നുള്ളവ) പൊന്നിയിൻ സെല്‍വന് 2,53,86,168 രൂപയും തൊട്ടുപിന്നിലുള്ള പൊന്നിയിൻ സെല്‍വന് 2,31,99,001 രൂപയും ലിയോയ്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്തുള്ള ജയിലറിന് 2,26,20,732 രൂപയുമായിരുന്നു ലഭിച്ചിരുന്നത്. ലിയോയുടെ നേട്ടം വെറും 23 ദിവസങ്ങളിലാണ് എന്ന പ്രത്യേകതയുമുണ്ട്. യുകെയില്‍ വിജയ്‍യുടെ ലിയോയുടെ 28000ത്തിലധികം ടിക്കറ്റുകള്‍ വിറ്റുവെന്ന് ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴകത്തെ മാത്രം റെക്കോര്‍ഡല്ല ഇന്ത്യൻ സിനിമയുടെ റെക്കോര്‍ഡ് ഭേദിക്കാനാണ് ശ്രമിക്കുന്നത് എന്നും നമ്മള്‍ അത് ചെയ്യില്ലേയെന്നുമാണ് ലിയോയുടെ യുകെയിലെ വിതരണക്കാരായ അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ചോദിക്കുകയും ചെയ്‍തിരുന്നു.

യുകെയില്‍ റോ ഫോമിലാണ് ലിയോയെത്തുക. കട്ടുകളുണ്ടാകില്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണാണെന്നതിനാലാണ് ചിത്രം കട്ടുകളില്ലാതെ പ്രദര്‍ശിപ്പിക്കാൻ തീരുമാനിച്ചതെന്ന് അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സാണ് വ്യക്തമാക്കിയത്. കൂടുതല്‍ പേരിലേക്ക് ലിയോ എത്തിയതിനു ശേഷം '12എ' പതിപ്പിലേക്ക് മാറും എന്നും വ്യക്തമാക്കിയിരുന്നു.

Read More: കളക്ഷനില്‍ ഒന്നാമൻ ടൊവിനൊ, രണ്ട് സിനിമകള്‍ മോഹൻലാലിന്, ഇടമില്ലാതെ മമ്മൂട്ടി, 6 സ്ഥാനങ്ങളില്‍ ഇവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios