ഇതോടെ ഏഴ് ദിവസത്തെ ലിയോയുടെ മൊത്തം കളക്ഷൻ ഇന്ത്യയിൽ 262.30 കോടി രൂപയായി. ഒക്ടോബർ 25ന് ലിയോയും 34.71 ശതമാനം ഒക്യുപെന്‍സി രേഖപ്പെടുത്തി. 

ചെന്നൈ: ദളപതി വിജയിയും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിച്ച ചിത്രം ‘ലിയോ’ ആഗോള ബോക്സോഫീസില്‍ 500 കോടിയിലേക്ക് കുതിക്കുകയാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സലില്‍ വരുന്ന ആക്ഷൻ ത്രില്ലർ എന്നാല്‍ രണ്ടാം വാരത്തിലെ ആദ്യ വര്‍ക്കിംഗ് ഡേയായ ഒക്ടോബർ 25 ന് കളക്ഷനിൽ വൻ ഇടിവ് രേഖപ്പെടുത്തി. ദസറ അവധിക്ക് ശേഷം തിയേറ്ററുകളിൽ പ്രേക്ഷകര്‍ കുറഞ്ഞതാണ് ഇതിന് കാരണം. എങ്കിലും പത്ത് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയത് ചിത്രം അടുത്തവാരങ്ങളിലും ശക്തമായ തീയറ്ററില്‍ ഉണ്ടാകും എന്ന സൂചനയാണ്. 

2023-ൽ ചലച്ചിത്ര ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദളപതി വിജയുടെ 'ലിയോ'. ചിത്രം ഒക്‌ടോബർ 19 നാണ് തീയറ്ററില്‍ എത്തിയത്.'ലിയോ' ആഗോള ബോക്സോഫീസില്‍ 500 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ദസറ അവധിക്ക് ശേഷം ഒക്ടോബർ 25ന് ചിത്രം കളക്ഷനിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ആദ്യ കണക്കുകൾ പ്രകാരം 'ലിയോ' ഇന്ത്യയിൽ ബുധനാഴ്ച 12.50 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ ഏഴ് ദിവസത്തെ ലിയോയുടെ മൊത്തം കളക്ഷൻ ഇന്ത്യയിൽ 262.30 കോടി രൂപയായി. ഒക്ടോബർ 25ന് ലിയോയും 34.71 ശതമാനം ഒക്യുപെന്‍സി രേഖപ്പെടുത്തി. അതേ സമയം യുകെയില്‍ ചിത്രം ആറ് ദിവസത്തില്‍ 11 കോടി നേടിയെന്നാണ് അവിടുത്തെ ഡിസ്ട്രിബ്യൂട്ടര്‍ എക്സ് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുകെയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് പടമായിരിക്കുകയാണ് ലിയോ ഇതോടെ. 

അതേ സമയം സിനിമ ലോകത്ത് ഒരു ചിത്രത്തിന്‍റെ വിജയം തീരുമാനിക്കുന്ന ഘടകമാണ് 'മണ്‍ഡേ ടെസ്റ്റ്'. പൊതുവില്‍ വാരാന്ത്യത്തിലാണ് ചിത്രങ്ങള്‍ റിലീസ് ആകാറ്.വാരാന്ത്യ ലീവിന് ശേഷം തിങ്കളാഴ്ച വര്‍ക്കിംഗ് ഡേയാണ് ഇത്തരത്തില്‍ തിങ്കളാഴ്ച ചിത്രം അതായത് ആദ്യ വര്‍ക്കിംഗ് ഡേയില്‍ എത്ര കളക്ട് ചെയ്യുന്നു എന്നത് അനുസരിച്ചായിരിക്കും ചിത്രത്തിന്‍റെ ഭാവി എന്നതിനെയാണ് 'മണ്‍ഡേ ടെസ്റ്റ്' എന്ന് പറയുന്നത്.

എന്നാല്‍ ലിയോയുടെ കാര്യത്തില്‍ സ്ഥിതിയില്‍ മാറ്റമുണ്ട്. ലിയോ അഭിമുഖീകരിക്കുന്നത് 'മണ്‍ഡേ ടെസ്റ്റ്' അല്ല, വെനസ്ഡേ ടെസ്റ്റാണ് എന്നാണ് ചലച്ചിത്ര ലോകം പറഞ്ഞത്. കാരണം പൂജ ഹോളിഡേ കാരണം ഒരു വലിയ വാരാന്ത്യമാണ് ലിയോയ്ക്ക് ലഭിച്ചത്. തിങ്കളും, ചൊവ്വയും ഇന്ത്യയില്‍ മിക്കയിടത്തും അവധിയായിരുന്നു. അതിനാല്‍ ലിയോയുടെ ശരിക്കും ബോക്സോഫീസ് ടെസ്റ്റ് ആരംഭിക്കുന്നത് ബുധനാഴ്ചയാണ് എന്നതായിരുന്നു കാരണം.

ഈ ടെസ്റ്റ് ഡബിള്‍ ഡിജിറ്റ് കളക്ഷനോടെ ഇന്ത്യന്‍ ബോക്സോഫീസില്‍ ലിയോ വിജയകരമായി പിന്നിട്ടുവെന്നാണ് ആദ്യത്തെ കണക്കുകള്‍ പറയുന്നത്. പല ബോളിവുഡ് ചിത്രങ്ങളും റിലീസ് ദിവസം തന്നെ ഇരട്ടയക്കം കടക്കാന്‍ പാടുപെടുമ്പോള്‍ ലിയോ ആദ്യ വര്‍ക്കിംഗ് ഡേയില്‍ ഈ നേട്ടം ഉണ്ടാക്കിയത് വളരെ നല്ല സൂചനയായി ട്രേഡ് അനലിസ്റ്റുകള്‍ കാണുന്നു. 

ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം എന്നതായിരുന്നു ലിയോയിലേക്ക് പ്രേക്ഷക താല്‍പ്പര്യം ഉണര്‍ത്തിയത്. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് ചെയ്യുന്ന ചിത്രം എന്നതും ഇത് എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാ​ഗമായിരിക്കുമോ എന്ന ആകാംക്ഷയും ലിയോയ്ക്ക് ​ഗുണകരമായി പ്രവര്‍ത്തിച്ച ഘടകങ്ങളാണ്.

ഹാട്രിക്ക് അടിച്ച് ബാലയ്യ; ലിയോയ്ക്ക് ക്ലാഷ് വച്ച് ആറ് ദിവസത്തില്‍ ബോക്സോഫീസില്‍ 'ഭഗവന്ത് കേസരി' നേടിയത്.!\

'അത് വന്‍ ട്വിസ്റ്റായിരുന്നു കേട്ടോ': ഒന്നിച്ച് ഗോപികയും ജിപിയും, വൈറലായി വീഡിയോ

Asianet News Live