Asianet News MalayalamAsianet News Malayalam

വടക്കേ അമേരിക്കയില്‍ വിജയ്‍യുടെ ലിയോ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തും, സൂചനകള്‍ പുറത്ത്

വടക്കേ അമേരിക്കയിലും ലിയോ കോടികളുടെ കളക്ഷനാണ് റിലീസിന് നേടുക.

 

Leos North America advance collection report out Lokesh Kanagarajs Vijay starrer earns crores hrk
Author
First Published Oct 12, 2023, 6:11 PM IST

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകരുള്ള താരമാണ് വിജയ്. അതുകൊണ്ടുതന്നെ വിജയ് നായകനാകുന്ന ഓരോ ചിത്രവും വിദേശത്തും വലിയ വിജയമാകാറുണ്ട്. ലോകമെമ്പാടും കാത്തിരിക്കുന്ന ഒരു വിജയ് ചിത്രമായി മാറിയിരിക്കുകയാണ് ലിയോ. അമേരിക്കയിലെ ലിയോയുടെ റിലീസ് സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

യുഎസിലും കാനഡയിലുമായി ലിയോ 8.24 കോടി രൂപ റിലീസിന് നേടും എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സ്റ്റാര്‍ സൗത്ത് ഓവര്‍സീസ് റിപ്പോര്‍ട്ട് ചെയ്യുന്നത് (പ്രീമിയറിലെയും ലിയോയുടെ റിലീസ് ദിവസത്തെയും കളക്ഷൻ ഉള്‍പ്പടെ).  വടക്കേ അമേരിക്കയില്‍ ഒരു ഇന്ത്യൻ സിനിമ 2023ല്‍ നേടുന്ന ഉയര്‍ന്ന ഓപ്പണിംഗ് ആയിരിക്കും ഇത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം ലിയോ യുകെയില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുമെന്നാണ് പ്രതീക്ഷകള്‍. വലിയ ഹൈപ്പാണ് ലിയോയ്‍ക്ക് ലഭിക്കുന്നതും.

മലേഷ്യയിലും വിജയ്‍യുടെ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് അത്ഭുതകരമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ട്. മലേഷ്യയില്‍ വിജയ്‍യുടെ ലിയോയുടെ 25000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മലേഷ്യയില്‍ റിലീസിന് മുന്നേ ഒരു കോടിക്കടുത്ത് നേടിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗള്‍ഫിലും വിജയ്‍യുടെ ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ വിജയ്‍യുടെ ലിയോയുടേതായി 25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആകെ ഗ്രോസ് നേടിയിരിക്കുന്നത് 2.96 കോടിയാണ് എന്നും സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറാഴ്‍ച മുന്നേ യുകെയില്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നത് റെക്കോര്‍ഡ് സൃഷ്‍ടിക്കുകയും വലിയ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. രജനികാന്തിന്റെ ജയിലറിന്റെ റെക്കോര്‍ഡുകള്‍ വിജയ് ചിത്രം തിരുത്തുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 14നാണ് തമിഴ്‍നാട്ടില്‍ ബുക്കിംഗ് തുടങ്ങുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇനിയിപ്പോള്‍ എല്ലാ കണ്ണുകളും റിലീസ് കളക്ഷൻ എത്രയായിരിക്കും എന്നതിലേക്കാണ്.

Read More: കിടന്നുരുണ്ട് ജോര്‍ജ് കോരയും ഷറഫുദ്ദീനും, ഞെട്ടിത്തരിച്ച് ജോണി ആന്റണി, രസിപ്പിക്കാൻ തോൽവി എഫ്‍സി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios