കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ‌‌ടിക്കറ്റ് വിറ്റു പോയ സിനിമ ലോകയാണ്.

രോ സിനിമകൾ വരുമ്പോഴും മറ്റ് ഇന്റസ്ട്രികൾക്ക് മാതൃകയാകുകയാണ് മലയാള സിനിമ. പ്രമോയത്തിലോ മേക്കിങ്ങിലോ യാതൊരുവിധ കോമ്പ്രമൈസിനും മോളിവുഡ് സിനിമാ അണിയറപ്രവർത്തകർ തയ്യാറാകാത്തത് തന്നെയാണ് അതിന് പ്രധാന കാരണം. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമാ പ്രേമികൾക്കും മോളിവുഡ് പടങ്ങൾ ഹരമായി കഴിഞ്ഞു. മഞ്ഞുമ്മൽ ബോയ്, പ്രേമലു തുടങ്ങിയ സിനിമകൾക്ക് ലഭിച്ച വൻ വരവേൽപ്പ് തന്നെ അതിന് ഉദാഹണരമാണ്. ഇത്തരത്തിൽ മറ്റ് ഇന്റസ്ട്രികൾക്ക് മാതൃകയാക്കാവുന്നൊരു സിനിമ കൂടി മലയാളത്തിൽ റിലീസ് ചെയ്തു കഴിഞ്ഞു. ലോക: ചാപ്റ്റര്‍ 1 ചന്ദ്ര ആണ് ആ ചിത്രം.

സൂപ്പർ ഹീറോയായി കല്യാണിയും നസ്ലെൻ, ചന്തു സലീം കുമാർ തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം കാമിയോ റോളുകളും കസറിയ ലോക, മലയാളികൾക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. ഒപ്പം വന്ന പുത്തൻ റിലീസുകളെ എല്ലാം ലോക കടത്തിവെട്ടി കഴിഞ്ഞു. ബുക്കിം​ഗ് കണക്കുകൾ തന്നെ അതിന് വലിയ തെളിവാണ്.

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ‌‌ടിക്കറ്റ് വിറ്റു പോയ സിനിമ ലോകയാണ്. അവധി ദിവസമായ ഞായറാഴ്ചത്തെ കണക്കാണിത്. 309,000 ‌ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റഴിഞ്ഞത്. ലോകയ്ക്ക് ഒപ്പം റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം എന്ന സിനിമയേക്കാൾ ഇര‌‌ട്ടി ടിക്കറ്റുകളാണ് ലോകയു‌ടേതായി വിറ്റു പോയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 96,000 ടിക്കറ്റുകൾ വിറ്റ് മോഹൻലാൽ ചിത്രം ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ്. ഒരു ലക്ഷത്തി മുപത്തി ഏഴായിരം ‌ടിക്കറ്റുകള്‍ വിറ്റ് പരം സുന്ദരിയാണ് രണ്ടാം സ്ഥാനത്ത്.

24 മണിക്കൂറിലെ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍

ലോക - 309,000 (D4)

പരം സുന്ദരി - 137000 (D3)

ഹൃദയപൂർവ്വം - 96,000(D4)

മഹാവതാർ നരസിംഹ​ - 47,000(D38)

കൂലി - 38,000 (D18)

വാർ 2 - 18,000 (D18)

സു ഫ്രം സോ - 13,000 (D38)

ഓ‌‌ടും കുതിര ചാടും കുതിര - 6000 (D3)

F1 ദ മൂവി - 6000 (D66)

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്