ഇപ്പോഴിതാ തമിഴകത്തെ സൂപ്പർതാരം സൂര്യയുടെ ലൈഫ് ടൈം ബെസ്റ്റ്  തമിഴ്നാട് കളക്ഷന്‍ ചിത്രത്തെയും മഞ്ഞുമ്മല്‍ ബോയ്സ് മറികടന്നിരിക്കുകയാണ്. 

ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്സ് അതിന്‍റെ തമിഴ്നാട്ടിലെ കുതിപ്പ് തുടരുകയാണ്. ചിത്രം ഈ വര്‍ഷത്തെ തമിഴകത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഇതില്‍ രജനികാന്തിന്‍റെ ലാല്‍ സലാം, ശിവകാര്‍ത്തികേയന്‍റെ അയലന്‍, ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലര്‍ തുടങ്ങിയ ചിത്രങ്ങളെയെല്ലാം മഞ്ഞുമ്മല്‍ ബോയ്സ് പിന്നിലാക്കിയിരുന്നു. 

ഇപ്പോഴിതാ തമിഴകത്തെ സൂപ്പർതാരം സൂര്യയുടെ ലൈഫ് ടൈം ബെസ്റ്റ് തമിഴ്നാട് കളക്ഷന്‍ ചിത്രത്തെയും മഞ്ഞുമ്മല്‍ ബോയ്സ് മറികടന്നിരിക്കുകയാണ്. സിങ്കം 2 ന്റെ തമിഴ്‌നാട്ടിലെ ലൈഫ്ടൈം കളക്ഷനെയാണ് മഞ്ഞുമ്മല്‍ മറികടന്നിരിക്കുന്നത്. 

2013 ൽ പുറത്തിറങ്ങിയ സിങ്കം 2 തമിഴ്‌നാട്ടിൽ നിന്ന് ആകെ 60 കോടിയാണ് നേടിയതെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് ഇതിനകം 61 കോടി ഇതിനകം നേടികഴിഞ്ഞു. ഇതോടെ സൂര്യയുടെ കരിയറിൽ തന്നെ ഏറ്റവും അധികം കളക്ഷൻ ലഭിച്ച സിനിമയെ മറികടന്ന് മഞ്ഞുമ്മല്‍ കുതിക്കുകയാണ്. 

അതേ സമയം ആദ്യദിനം വന്‍ പോസിറ്റീവ് അഭിപ്രായം നേടി മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങിയപ്പോള്‍ ആരും പ്രതീക്ഷിച്ചില്ല ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമാകുമെന്ന്. എന്നാല്‍ അത് യാഥാര്‍ഥ്യമായി. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ്.

കൊടൈക്കനാല്‍ പ്രധാന കഥാപശ്ചാത്തലമാക്കുന്ന, കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ റെഫറന്‍സുകളുള്ള, പകുതിയോളം സംഭാഷണങ്ങള്‍ തമിഴിലായ ചിത്രത്തെ ഒരു തമിഴ് ചിത്രം പോലെയാണ് തമിഴ്നാട്ടിലെ പ്രേക്ഷകര്‍ സ്വീകരിച്ചത്. 

Scroll to load tweet…

ആന്ധ്രയിലും തെലങ്കാനയിലും ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 6 നാണ് റിലീസ്. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ തെലുങ്ക് ട്രെയ്‍ലര്‍ പുറത്തെത്തിയിട്ടുണ്ട്. മലയാളം ട്രെയ്‍ലറിന്‍റെ തെലുങ്ക് പരിഭാഷയാണ് 2.47 മിനിറ്റില്‍ എത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയം എന്ന വിശേഷണവും ട്രെയ്‍ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വന്‍ ചിത്രത്തെ പേടിച്ച് മാറ്റിയതോ; ഇന്ത്യന്‍ 2 റിലീസ് സംബന്ധിച്ച് വന്‍ അപ്ഡേറ്റ്

വിജയിയുടെ 'ദ ഗോട്ടില്‍' അഭിനയിക്കാന്‍ വിളിച്ചു,'നോ' പറഞ്ഞില്ല, പക്ഷെ ചെയ്യാന്‍ പറ്റിയില്ല: വിനീത് ശ്രീനിവാസന്‍

Asianet News Live