\മഞ്ഞുമ്മല്‍ ബോയ്‍സ് ആ രാജ്യത്തെ കളക്ഷനിലും 2018നെ മറികടന്നു.

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. യുകെ അയര്‍ലാൻഡ് എന്നിവടങ്ങളിലും മലയാള സിനിമകളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്നാണ് ഒരു പുതിയ റിപ്പോര്‍ട്ട്. മലയാളത്തിന്റെ അഭിമാനമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്.

യുകെയിലും അയര്‍ലാൻഡിലും 2018ന്റെ ആകെ കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്‍സ്‍ മറികടന്നത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2018 യുകെയില്‍ ആകെ 7.89 കോടി രൂപയായിരുന്ന നേടിയത്. മഞ്ഞുമ്മല്‍ ബോയ്‍സാകട്ടേ യുകെയില്‍ 7.90 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. കേരളത്തിലും മിഡില്‍ ഈസ്റ്റിലുമൊഴികെയുള്ളിടങ്ങളില്‍ മലയാളത്തിന്റെ കളക്ഷനില്‍ നിലവില്‍ ഒന്നാമത് മഞ്ഞുമ്മല്‍ ബോയ്‍സ് ആണ് എന്നും റിപ്പോര്‍ട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്‍നാട്ടില്‍ 50 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും മലയാളത്തിന്റെ വമ്പൻ വിജയമാണ് സൂചിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ചിത്രം നേടുന്നത്. കര്‍ണാടകത്തില്‍ നിന്നും ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കലര്‍പ്പില്ലാതെ അനുഭവങ്ങള്‍ പകര്‍ത്താനാണ് ചിദംബരം ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത് എന്ന് മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് നടത്തിയിരിക്കുന്നത് നടൻ ഗണപതിയാണ്. സംഗീതം സുഷിൻ ശ്യാമാണ്.

Read More: 'സിജോ കബളിപ്പിച്ചു', മോഹൻലാലിനോടും തുറന്നു പറഞ്ഞ് റോക്കി, വെളിപ്പെടുത്തലില്‍ ഞെട്ടി മറ്റുള്ളവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക