Asianet News MalayalamAsianet News Malayalam

സര്‍പ്രൈസ് ഹിറ്റ്, ചിരിപ്പിച്ച് നേടിയത് കോടികള്‍, തുക കേട്ട് നായകൻമാര്‍ അമ്പരപ്പില്‍

മുൻനിര നായകൻമാരില്ലാതെ വൻ വിജയത്തിലേക്കാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്.

 Maruthi Nagar Subramanyams Indian collection reports out hrk
Author
First Published Aug 26, 2024, 7:37 PM IST | Last Updated Sep 11, 2024, 4:47 PM IST

ബോളിവുഡിനെയടക്കം അമ്പരപ്പിക്കുന്നതാണ് അടുത്തിടെ തെലുങ്ക് സിനിമയുടെ വിജയം. തെലുങ്കില്‍ നിന്നെത്തിയ ഇന്ത്യൻ സിനിമയുടെ കളക്ഷൻ കണക്കില്‍ മുൻനിരയിലുണ്ട്. പലപ്പോഴും വൻ ക്യാൻവാസിലുള്ള ചിത്രമായിരിക്കും കളക്ഷനിലും ഞെട്ടിക്കുന്നത്. എന്നാല്‍ തെലുങ്കില്‍ വലിയ ഒരു താര മൂല്യം ഇല്ലാത്ത റാവു രമേഷിന്റെ ചിത്രം മാരുതി നഗര്‍ സുബ്രഹ്‍മണ്യവും മികച്ച കളക്ഷൻ നേടുകയാണ്.

മാരുതി നഗര്‍ സുബ്രഹ്‍മണ്യം ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയിയില്‍ നിന്ന് മാത്രമുള്ള കളക്ഷൻ വര്‍ദ്ധിപ്പിക്കുകയാണ്. മാരുതി നഗര്‍ സുബ്രഹ്‍മണ്യം മൂന്ന് ദിവസത്തില്‍ നേടിയതിന്റെ കണക്കുകള്‍ പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. മാരുതി നഗര്‍ സുബ്രഹ്‍മണ്യം 2.34 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ കളക്ഷൻ എന്ന നിലയില്‍ അമ്പരിക്കുന്ന ഒന്നാണ് ഇത് എന്നാണ് വിലയിരുത്തല്‍.

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലക്ഷ്‍മണ്‍ കര്യയാണ്.  രചനയും ലക്ഷ്‍മണ്‍ കര്യാണ്. ഛായാഗ്രാഹണം എം എൻ ബാല്‍റെഡ്ഡിയാണ്.  രമേഷ് റാവു നായകനായ ചിത്രത്തിന്റെ സംഗീതം കല്യാണ്‍ നായകും നിര്‍വഹിക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രജ, അങ്കിത്, രമ്യ പശുപുലേടി എന്നിവരും ഉണ്ട്.

സുബ്രഹ്‍മണ്യൻ എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ രമേഷ് റാവു അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജോലി സ്വപ്‍നം കാണുന്ന കഥാപാത്രമാണ് സുബ്രഹ്‍മണ്യം. അതിനാല്‍ മറ്റു ജോലികള്‍ക്കൊന്നും നായക കഥാപാത്രം തയ്യാറാകുന്നില്ല, മകൻ അര്‍ജുനും ജോലിക്കൊന്നും പോകാത്തതിനാല്‍ ചിത്രത്തില്‍ നടി ഇന്ദ്രജയുടെ കലാ റാണി തന്റെ വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എന്നാല്‍ സുബ്രഹ്‍മണ്യൻ കുറച്ചധികം  പണം തന്റെ ബാങ്ക് അക്കൗണ്ടില്‍ ഉള്ളതായി മനസ്സിലാക്കുന്നു. ആരുടെ പണം ആണെന്ന് മനസിലാകുന്നില്ല. പക്ഷേ അത് ചെലുവാക്കിയതിനെ തുടര്‍ന്നുള്ള പൊല്ലാപ്പുകളാണ് മാരുതി നഗര്‍ സുബ്രഹ്‍മണ്യം സിനിമയില്‍ രസകരമായി പ്രതിപാദിച്ചിരിക്കുന്നത്.

Read More: ഹൃത്വിക്കിന്റെ ഫൈറ്ററും ആ 'സ്‍ത്രീ'യുടെ കളക്ഷനില്‍ വീണു, മുന്നില്‍ ആ ബ്രഹ്മാണ്ഡ ചിത്രം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios