Asianet News MalayalamAsianet News Malayalam

പകരംവീട്ടിയ ഒരു ദേവദൂതൻ, ഇന്ത്യൻ സിനിമയില്‍ മറ്റൊരു നാഴിക്കക്കല്ലുമായി നടൻ മോഹൻലാല്‍

ദേവദൂതൻ ആ ചരിത്ര നേട്ടത്തിലാണ്.

Mohanlals Devadoothan enters 50 days creates history hrk
Author
First Published Sep 6, 2024, 3:42 PM IST | Last Updated Sep 6, 2024, 3:42 PM IST

ഒരു കാലത്ത് പരാജയം നേരിട്ട സിനിമയായിരുന്നു ദേവദൂതൻ. എന്നാല്‍ വീണ്ടുമെത്തിയപ്പോള്‍ ചരിത്രം തിരുത്തിയ സിനിമയായിരിക്കുകയാണ് ദേവദൂതൻ. റീ റീലിസ് ചെയ്‍തിട്ട് അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസായിട്ട് ദേവദൂതൻ ആറാം ആഴ്‍ച പിന്നിടുമ്പോഴും കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തിയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

മറ് ഭാഷകളിലെയടക്കം റി റീലീസ് കളക്ഷൻ കണക്കുകള്‍ മറികടന്നിട്ടുമുണ്ട് ദേവദൂതനെന്നതാണ് പത്യേകത. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. ഛായാഗ്രാഹണം സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്തെ ഹിറ്റായി മാറിയിരുന്നു.

വിശാല്‍ കൃഷ്‍ണമൂര്‍ത്തിയായ മോഹൻലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്‍ദനൻ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്‍ണമൂര്‍ത്തി, ജോയ്‍സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ഴോണര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സംസ്ഥാന തലത്തില്‍ അന്ന് ദേവദൂതൻ അവാര്‍ഡും നേടിയിരുന്നു. സിയാദ് കോക്കറായിരുന്നു നിര്‍മാണം. 2000ത്തില്‍ വൻ പരാജയമായിരുന്നെങ്കിലും പിന്നീട് ചിത്രം കള്‍ട്ട് ക്ലാസിക്കായി മാറിയതാണ് ചരിത്രം. പുതിയ തലമുറയും മോഹൻലാലിന്റെ ദേവദൂതൻ ചിത്രത്തെ വാഴ്‍ത്തിപ്പാടിയിരുന്നു എന്നത് പ്രസക്തി ചൂണ്ടിക്കാട്ടുന്നു

ദേവദൂതൻ റീമാസ്റ്റേര്‍ഡ് ചെയ്‍ത് പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ചിത്രം കാണാൻ നിരവധി പേരാണെത്തുന്നതെന്നാണ് പ്രത്യേകതയാണ്. ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ അഞ്ച് കോടി രൂപയിലേറെ നേടിയിട്ടുണ്ട്. പിആർഒ പി ശിവപ്രസാദ്. മോഹൻലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്ര്തതിന്റെ പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെന്റ്‍സ്, റീഗെയ്ൽ, ലൈനോജ് റെഡ്‌ഡിസൈൻ എന്നിവരാണ്.

Read More: ഇന്ത്യൻ 2 വീണു, ലിയോയോ?, ദ ഗോട്ട് ഓപ്പണിംഗില്‍ നേടിയത്, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios