Asianet News MalayalamAsianet News Malayalam

ബോളിവുഡിന് ആശ്വാസമായി 'ബ്രഹ്‍മാസ്‍ത്ര'യുടെ വിജയം, 25 ദിവസത്തിനുള്ളില്‍ നേടിയതിന്റെ കണക്കുകള്‍ പുറത്ത്

'ബ്രഹ്‍മാസ്‍ത്ര'യുടെ ഔദ്യോഗിക കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

 

Ranbir Kapoor starrer Brahmastra earns 425 crore
Author
First Published Oct 4, 2022, 11:27 PM IST

വൻ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ ബോളിവുഡിന് രക്ഷയായത് 'ബ്രഹ്‍മാസ്‍ത്ര' മാത്രമാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ 'ബ്രഹ്‍മാസ്ത്ര'യുടെ വിജയം ബോളിവുഡിന് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. ബോളിവുഡില്‍ ഏറ്റവും ഒടുവില്‍ എത്തിയ 'വിക്രം വേദ' പോലും പതറുമ്പോള്‍ 'ബ്രഹ്‍മാസ്‍ത്ര' പ്രദര്‍ശനം തുടരുകയാണ്. 'ബ്രഹ്‍മാസ്ത്ര' റിലീസ് ചെയ്‍തിട്ട് 25 ദിവസം കഴിഞ്ഞിരിക്കുകയാണ്.

'ബ്രഹ്‍മാസ്‍ത്ര' ഇതുവരെ നേടിയ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. 25 ദിവസത്തിനുള്ളില്‍ ചിത്രം ആഗോള അടിസ്ഥാനത്തില്‍ നേടിയിരിക്കുന്നത് 425 കോടി രൂപയാണ്. 2022ല്‍ ഏറ്റവും അധികം കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായിരിക്കുകയാണ് 'ബ്രഹ്‍മാസ്‍ത്ര'. 'ബ്രഹ്‍മാസ്‍ത്ര'യുടെ ആദ്യ ഭാഗമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

അയൻ മുഖര്‍ജി സംവിധാനം ചെയ്‍ത ചിത്രത്തില്‍ 'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ആലിയ ഭട്ട് ആണ് അഭിനയിച്ചിരിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്.  രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായ 'ബ്രഹ്‍മാസ്‍ത്ര' ആദ്യ ദിനം ലോകമെമ്പാടും നിന്നുമായി 75 കോടിയാണ് കളക്ഷൻ ആണ് നേടിയത്. അമിതാഭ് ബച്ചനും 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്.  ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിച്ചത്.  നാഗാര്‍ജുനയും  'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തിയത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. അതിഥി വേഷത്തില്‍ എത്തിയ ഷാരൂഖ് ഖാന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മൗനി റോയ്, ഡിംപിള്‍ കപാഡിയ, സൗരവ് ഗുര്‍ജാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 410 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.

Read More: ആവേശം അവസാനിക്കുന്നില്ല, 'വിക്രമി'ന് പുതിയ അന്താരാഷ്‍ട്ര അംഗീകാരം

Follow Us:
Download App:
  • android
  • ios