Asianet News MalayalamAsianet News Malayalam

തളരുന്നോ ജവാൻ, പഠാനെ പിന്നിലാക്കാൻ വിയര്‍ക്കുന്നു, ഷാരൂഖ് ഖാനെ കാത്ത് മറ്റൊരു കളക്ഷൻ റെക്കോര്‍ഡ്

എട്ടാം ദിനത്തിലെ ജവാന്റെ കളക്ഷൻ.

Shah Rukh Khans Jawan collection is inching towards another record 8th day box office report hrk
Author
First Published Sep 15, 2023, 2:02 PM IST | Last Updated Sep 15, 2023, 2:02 PM IST

ആരായിരിക്കും പഠാനെ പിന്നിലാക്കുക?. സമീപകാലത്ത് ഉയരുന്ന ഒരു ചോദ്യമായിരുന്നുവത്. താരങ്ങള്‍ പലരും പത്താന്റെ റെക്കോര്‍ഡ് കളക്ഷൻ മറികടക്കാൻ ആവുംവിധം പരിശ്രമിച്ചെങ്കിലും ആ നേട്ടം സ്വന്തമാക്കുക ഷാരൂഖ് ഖാൻ നായകനായ ജവാനായിരിക്കും എന്ന പ്രതീക്ഷയും ഇപ്പോള്‍ പാഴാകുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖിന്റെ ജവാനും വൻ തുടക്കമായിരുന്നു. റിലീസിന് ഷാരൂഖിന്റെ ജവാൻ 125 കോടിയാണ് നേടിയത്. തുടര്‍ന്ന് ജവാന്റെ ഓരോ ദിവസത്തെയും കളക്ഷൻ 109.24, 140.17, 156.80, 52.39, 38.21, 34.06, എന്നിങ്ങനെയായിരുന്നു കോടികളുടെ കണക്കില്‍. കളക്ഷൻ കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ജവാൻ 684.71 കോടി ആകെ നേടിയതിനാല്‍ 700 കോടി ക്ലബില്‍ വൈകാതെ ഇടംപിടിക്കുമെന്നതിനാല്‍ ആ നേട്ടത്തില്‍ രണ്ട് തവണയുമെങ്കിലും എത്തുന്ന രണ്ടാമത്തെ ഹിന്ദി നടനാകാൻ ഷാരൂഖിന് (ആമിര്‍ ഖാൻ മൂന്ന് തവണ 700 കോടി ക്ലബിലെത്തിയിരുന്നു) സാധിച്ചേക്കും.

ഷാരൂഖിന്റെ പഠാൻ 106 കോടിയുടെ കളക്ഷൻ റിലീസിന് നേടിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് ഷാരൂഖിനെ നായകനാക്കി സംവിധാനം ചെയ്‍ത പഠാൻ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ നിറവേറ്റിയപ്പോള്‍ റിലീസിന് 100 കോടിയില്‍ അധികം നേടുന്ന ആദ്യ ഹിന്ദി ചിത്രവുമായി. രണ്ടാം ദിനം 200 കോടിയായിരുന്നു. മൂന്നാം ദിനം 300 കോടി കളക്ഷനും നേടി കുതിച്ച പഠാൻ നാലാം ദിവസം തന്നെ 400 കോടിയും കടന്നപ്പോള്‍ ആകെ 1,050.30 കോടിയും നേടി.

ബോളിവുഡില്‍ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി ആദ്യമായിട്ടായിരുന്നു സംവിധായകനായി എത്തുന്നത്. ബോളിവുഡിലെ അരങ്ങേറ്റമായിരുന്നു നയൻതാരയ്‍ക്കും ജവാൻ. ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡില്‍ ആദ്യമായി എത്തിയപ്പോള്‍ നയൻതാര മികച്ചതാക്കി. സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു. വിജയ് സേതുപതിയായിരുന്നു ജവാനിലെ വില്ലൻ. ജവാന്റെ ബജറ്റ് 300 കോടിയായിരുന്നു. ഏതൊക്കെ റിക്കോര്‍ഡുകളാണ് ഷാരൂഖിന്റെ ജവാൻ കളക്ഷനില്‍ തകര്‍ക്കുകയാണ് എന്ന് വ്യക്തമാകാൻ ഇനിയും കാത്തിരിക്കണം എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍.

Read More: നയൻതാരയ്‍ക്ക് പിന്നാലെ സായ് പല്ലവിയും, ബോളിവുഡില്‍ ഇനി തെന്നിന്ത്യൻ നടിമാരുടെ കാലം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios