Asianet News MalayalamAsianet News Malayalam

മള്‍ട്ടിപ്ലക്സിലും പറന്നുയര്‍ന്ന ഗരുഡൻ, കൊച്ചിയിലെ കളക്ഷനില്‍ വൻ കുതിപ്പ്

സുരേഷ് ഗോപി നായകനായ ഗരുഡന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

Suresh Gopi starrer Garudan collection report out earns 90 Lakhs in Cochin multiplexes hrk
Author
First Published Nov 15, 2023, 6:27 PM IST

സുരേഷ് ഗോപി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലെത്തി. മികച്ച വിജയമായി മാറാൻ ഗരുഡനാകുന്നുണ്ട്. മള്‍ട്ടിപ്ലക്സുകളിലും സുരേഷ് ഗോപിയുടെ ചിത്രം കളക്ഷനില്‍ നേട്ടമുണ്ടാക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

കേരളത്തില്‍ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് എന്നാണ് ലഭ്യമായ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മള്‍ട്ടിപ്ലക്സില്‍ കൊച്ചിയില്‍ 90 ലക്ഷം ചിത്രം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാൻ ഗരുഡനാകുന്നുണ്ടെന്നാണ് ഓരോ ദിവസത്തെയും കണക്കുകള്‍ വ്യക്തമാക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. വമ്പൻ വിജയമായ കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ മറികടക്കാൻ ഗരുഡനാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാകും അരുണ്‍ വര്‍മ സംവിധാനം ചെയ്‍ത ചിത്രം എന്ന് ഉറപ്പിക്കാവുന്നതാണ്.

ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിര്‍മിച്ചത്. മിഥുൻ മാനുവേല്‍ തോമസ് തിരക്കഥയെഴുതിയ ചിത്രമായ ഗരുഡൻ റിലീസിനേ മികച്ച അഭിപ്രായം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് സുരേഷ് ഗോപി നായകനായ ഗരുഡൻ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുൻ നായിക അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും സുരേഷ് ഗാപി നായകനായ ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡിക്സൻ പെടുത്താസ്. ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. പിആര്‍ഒ വാഴൂര്‍ ജോസ്.

Read More: സുരേഷ് ഗോപിയോട് ഏറ്റുമുട്ടാൻ പൊന്നും താരം, എസ് ജെ സൂര്യ മലയാളത്തിലേക്കോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios