മോഹൻലാൽ ചിത്രം തുടരും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. മൂന്നാം വാരത്തിലും കളക്ഷൻ കുതിച്ചുയർന്ന് റെക്കോർഡുകൾ ഭേദിക്കുന്നു.
കൊച്ചി: ഓരോ ദിവസവും റെക്കോർഡുകൾ തിരുത്തി കുറിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രം തുടരും. ചിത്രം രണ്ട് വാരം പിന്നിട്ട് മൂന്നാം വാരത്തില്‍ എത്തിയപ്പോള്‍ മൂന്നാം ശനിയാഴ്ചയും ഈ മുന്നേറ്റം തുടര്‍ന്നു. വെള്ളിയാഴ്ചത്തെ കളക്ഷനെ അപേക്ഷിച്ച് 36.36 ശതമാനം വളര്‍ച്ച ആഭ്യന്തര കളക്ഷനില്‍ ചിത്രത്തിന് ഉണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച തന്നെ മലയാളത്തിൽ കേരളത്തില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടമാണ് തുടരും സ്വന്തമാക്കിയിരുന്നത്. ആഗോള തലത്തിൽ 185 കോടിയിലേറെ ചിത്രം നേടി കഴിഞ്ഞ ചിത്രം പുതിയ കണക്ക് പ്രകാരം ഇന്ത്യയില്‍ മാത്രം 93.29 കോടി കളക്ട് ചെയ്തുവെന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.
പുത്തൻ റിലീസുകൾ വന്നെങ്കിലും വരും ദിവസങ്ങളിലും തുടരും ആധിപത്യം തുടരുമെന്നാണ് ബുക്കിങ്ങിൽ നിന്നും വ്യക്തമാകുന്നത്. അതേ സമയം മൂന്നാമത്തെ ശനിയാഴ്ച ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ 3.75 കോടിയാണ് നെറ്റ് കളക്ഷന്‍ നേടിയത്.
മോഹൻലാലിന്റെ കരിയറിലെ 360-ാമത് ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ ശോഭന ആയിരുന്നു നായിക. പതിനഞ്ച് വർഷത്തിന് ശേഷം മോഹൻലാൽ-ശോഭന ഹിറ്റ് കോമ്പോ എത്തിയത് പ്രേക്ഷകരിൽ ആവേശം ഉളവാക്കിയിരുന്നു. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
മോഹൻലാലിനെ മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ലുക്കിലെത്തിയ സിനിമ ആയിരുന്നു തുടരും. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തത് തരുൺ മൂർത്തി ആയിരുന്നു. ഒടുവിൽ തിയറ്ററിലെത്തിയ തുടരും, സമീപകാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്തത്ര മൗത്ത് പബ്ലിസിറ്റി അടക്കം നേടി മുന്നേറി. ഇന്നിതാ കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് തുടരും. രണ്ട് വർഷം ആരാലും തകർക്കാനാകാതെ നിന്ന 2018 സിനിമയെ മറി കടന്നാണ് കേരളത്തിൽ തുടരും വൻ വിജയമായി മാറിയിരിക്കുന്നത്.
തെലുങ്കിലും മികച്ച കളക്ഷൻ തുടരുവിന് ലഭിക്കുന്നുണ്ട്. 1.68 കോടിയാണ് ഇന്നലെവരെ മോഹൻലാൽ ചിത്രം നേടിയത്. ഇന്ന് മുതൽ തമിഴ് ഡബ്ബിങ്ങും റിലീസ് ചെയ്തിട്ടുണ്ട്. ഇതും തുടരുമിന്റെ കളക്ഷന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ചയും ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിക്കും എന്നാണ് ബുക്കിംഗ് സൈറ്റുകളിലെ അഡ്വാന്‍സ് ബുക്കിംഗ് വിവരങ്ങള്‍ നല്‍കുന്ന സൂചന.


