Asianet News MalayalamAsianet News Malayalam

അജിത്തിനേക്കാള്‍ മൂന്നിരട്ടി കളക്ഷനുമായി വിജയ്; കേരളത്തില്‍ 'തുനിവി'നെ ബഹുദൂരം പിന്നിലാക്കി 'വാരിസ്'

പൊങ്കല്‍ റിലീസ് ആയി ജനുവരി 11 ന് ആണ് ഇരു ചിത്രങ്ങളും ലോകമാകമാനം എത്തിയത്

varisu collected three times more than thunivu in kerala ajith kumar thalapathy vijay
Author
First Published Jan 19, 2023, 8:04 PM IST

തമിഴ്നാട്ടിലെ മാത്രമല്ല, തെന്നിന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തിയറ്റര്‍ വ്യവസായത്തെ സംബന്ധിച്ചും ഏറെ ശ്രദ്ധേയമായിരുന്നു ഈ പൊങ്കല്‍ കാലം. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരേ ദിവസം എത്തുന്നു! അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവും വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസും. സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഇരു ചിത്രങ്ങള്‍ക്കും ലഭിച്ചത്. എല്ലാ മാര്‍ക്കറ്റുകളിലും വിജയ് ചിത്രത്തിനാണ് കളക്ഷനില്‍ മേല്‍ക്കൈ. എന്നാല്‍ കേരളമുള്‍പ്പെടെ ചിലയിടങ്ങളില്‍ വാരിസ് നേടിയ മാര്‍ജിന്‍ ഏറെ ശ്രദ്ധേയവുമാണ്.

പൊങ്കല്‍ റിലീസ് ആയി ജനുവരി 11 ന് ആണ് ഇരു ചിത്രങ്ങളും ലോകമാകമാനം എത്തിയത്. കേരളത്തിലും മികച്ച തിയറ്റര്‍ കൌണ്ട് ആയിരുന്നു വിജയ്, അജിത്ത് ചിത്രങ്ങള്‍ക്ക്. ഇപ്പോഴിതാ ആദ്യ വാരം ഈ ചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് തുനിവ് ആദ്യവാരം കേരളത്തില്‍ നിന്ന് നേടിയത് 4.45 കോടി ആണ്. അതേസ്ഥാനത്ത് വിജയ് ചിത്രം വാരിസ് നേടിയിരിക്കുന്നത് 11.3 കോടിയും. ഏകദേശം മൂന്നിരട്ടിയോളം കൂടിയ മാര്‍ജിനിലാണ് വിജയ് ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷന്‍ ഇപ്പോള്‍ നില്‍ക്കുന്നത്.

ALSO READ : 'എന്തൊരു മമ്മൂട്ടി'! തിയറ്റര്‍ റിലീസിലും മികച്ച പ്രതികരണവുമായി നന്‍പകല്‍ നേരത്ത് മയക്കം

ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Follow Us:
Download App:
  • android
  • ios