Asianet News MalayalamAsianet News Malayalam

മാര്‍ക്ക് ആന്റണി ചരിത്രം തിരുത്തുന്നു, കളക്ഷനില്‍ കുതിപ്പ്, ആകെ നേടിയത്

മാര്‍ക്ക് ആന്റണിയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

 

Vishal Mark Anonty third day box office report time travel film earns more than 27 crore collection S J Suryah hrk
Author
First Published Sep 18, 2023, 9:50 AM IST

മാര്‍ക്ക് ആന്റണി വിശാലിന്റെ വൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ്. സമീപകാലത്ത് വൻ ഹിറ്റുകളൊന്നും ഇല്ലാതിരുന്ന താരത്തിന് മാര്‍ക്ക് ആന്റണി നിര്‍ണായകമാകും എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ കളക്ഷൻ വിശാല്‍ നായകനായി എത്തിയ ഒരു ചിത്രത്തിന് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കും എന്നാണ് കണക്കുകള്‍. റിലീസ് തൊട്ട് ഇന്നേയ്‍ക്ക് നാലാം ദിവസം ആകുമ്പോള്‍ വിശാലിന്റെ മാര്‍ക്ക് ആന്റണി നേടിയിരിക്കുന്ന കളക്ഷൻ 27 കോടിക്ക് മുകളിലാണ് എന്നാണ് സാക്‍നിക് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിശാല്‍ നായകനായവയിലെ മികച്ച ഓപ്പണിംഗ് കളക്ഷനായിരുന്നു മാര്‍ക്ക് ആന്റണിക്ക് ലഭിച്ചത്. റിലീസിന് മാര്‍ക്ക് ആന്റണി 8.35 കോടി രൂപയാണ് നേടിയത്. ശനിയാഴ്‍ച മാര്‍ക്ക് ആന്റണി ഒമ്പത് കോടി നേടി. ഇന്നലെ ഏകദേശ കണക്കുകളില്‍ 10.44 കോടി നേടി എന്നതും പരിഗണിച്ചാല്‍ വിശാലിന്റെ മാര്‍ക്ക് ആന്റണി ആകെ നേടിയ കളക്ഷൻ 27.9 കോടി രൂപയാണ്.

വിശാല്‍ മാര്‍ക്ക് ആന്റണിയായിട്ടാണ് എത്തിയിരിക്കുന്നത്. സംവിധാനം ആദിക് രവിചന്ദ്രൻ ആണ്. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

വളരെ രസകരമായ ഒരു ടൈംട്രാവല്‍ ചിത്രമായിട്ടാണ് മാര്‍ക്ക് ആന്റണി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ വിശാലിന്റെ മാര്‍ക്ക് ആന്റണിയുടെ എന്ന ചിത്രത്തിന്റെ ഒടിടി റീലീസ് ഒരു മാസത്തിനു ശേഷം ആമസോണ്‍ പ്രൈം വീഡിയോയില്‍ ആയിരിക്കും എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. മാര്‍ക്ക് ആന്റണി ഹിറ്റ് ഉറപ്പിച്ചിച്ചതിനാല്‍ ഒടിടി റിലീസ് വൈകുമോ എന്ന് ആരാധകര്‍ തിരക്കുന്നുമുണ്ട്. എന്തായാലും മാര്‍ക്ക് ആന്റണി പല കളക്ഷൻ റെക്കോര്‍ഡുകളും തിരുത്തും എന്ന് വ്യക്തമായിരിക്കുകയാണ്. തമിഴ്‍നാട്ടില്‍ ജവാന് തിരിച്ചടിയായിരിക്കും വിശാല്‍ ചിത്രം എന്നുമാണ് റിപ്പോര്‍ട്ട്. ദളപതി വിജയ്‍ക്ക് പ്രത്യേക നന്ദി പറഞ്ഞായിരുന്നു വിശാലിന്റെ മാര്‍ക്ക് ആന്റണിയുടെ ഇൻട്രോ എന്നതിനാലും കാര്‍ത്തി വോയ്‍സ് ഓവര്‍ നല്‍കിയതിനാലും അജിത്തിന്റെ സിനിമകളുടെ റെഫറൻസുകള്‍ ഉണ്ടായിരുന്നതിനാലും എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നുണ്ട്. എസ് ജെ സൂര്യ, സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും മാര്‍ക്ക് ആന്റണിയില്‍ വേഷമിട്ടിരുന്നു.

Read More: ഹൃത്വിക്കുമായി ലിപ്‍ലോക്ക്, ഐശ്വര്യ റായ്‍ക്ക് ലീഗല്‍ നോട്ടീസ്, വിചിത്രമെന്നും നടി, അന്ന് പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios