മുകേഷ് വന്നു, ഇനി മമ്മൂട്ടി വന്നാല്‍ കൊള്ളാം!- വീഡിയോ

First Published 6, Apr 2018, 2:33 PM IST
campaign
Highlights

മുകേഷ് വന്നു, ഇനി മമ്മൂട്ടി വന്നാല്‍ കൊള്ളാം!- വീഡിയോ

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുകേഷ് ചെങ്ങന്നൂരിലെത്തി. പ്രസംഗം കേള്‍ക്കുന്നതിനെക്കാള്‍ കാണികള്‍ക്ക് താല്‍പര്യം സെല്‍ഫി എടുക്കാനായിരുന്നു.

ചെങ്ങന്നൂര്‍ മുനിസിപ്പല്‍ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കുടുംബകൂട്ടായ്‍മ. മുഖ്യാതിഥിയായ മുകേഷിനെ സ്വീകരിച്ചത് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തനത് ശൈലിയില്‍.

മുകേഷ് വന്നപ്പോള്‍‌ മൊബൈല്‍ ക്യാമറകളും സജീവമായി. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കില്‍. വേദി വിട്ടിറങ്ങിയ മുകേഷ് എംഎല്‍എയെ പാര്‍ട്ടിക്കാര്‍ പൊതിഞ്ഞു, സെല്‍ഫിയെടുക്കാൻ.

മുകേഷിനെ കാണാനും ഫോട്ടോ എടുക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വോട്ടര്‍മാര്‍‌. മുകേഷിന്‍റെ പ്രസംഗത്തെക്കുറിച്ച് ചെറിയ ചില പരാതികളും ഉയര്‍ന്നു. പ്രസംഗം കുറച്ച് സീരിയസ് ആയിപ്പോയിയെന്ന പരാതി. തെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഇങ്ങനെ പലരും വരുമല്ലോ.. ഇനി മമ്മൂട്ടി വന്നാല്‍‌ കൊള്ളാമെന്ന് ഒരു വോട്ടര്‍‌ പറയുന്നു.

 

loader