ചിത്രം 'ക്യാപ്റ്റന്‍ ന്‍റെ ഒന്നാം വാര്‍ഷികത്തില്‍ പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ പ്രജേഷ് സെന്‍.

തിരുവനന്തപുരം: ചിത്രം 'ക്യാപ്റ്റന്‍ ന്‍റെ ഒന്നാം വാര്‍ഷികത്തില്‍ പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ പ്രജേഷ് സെന്‍. വെള്ളം എന്ന പുതിയ ചിത്രത്തിന്‍റെ പോസ്റ്ററാണ് പ്രജേഷ് സെന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ക്യാപ്റ്റനില്‍ വി പി സത്യനായി വേഷമിട്ട ജയസൂര്യയും പ്രജേഷ് സെന്നും വെള്ളത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.

കാല്‍പ്പന്തു കളിക്കായി ജീവിതം തന്നെ അര്‍പ്പിച്ച മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ വി പി സത്യന്‍റെ ജീവിതം സിനിമയായിട്ട് ഇന്ന് ഒരുവര്‍ഷം തികഞ്ഞു. ഈയവസരത്തിലാണ് പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പ്രജേഷ് പുറത്തുവിട്ടിരിക്കുന്നത്.

റോക്കറ്റ് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത കഥ പറയുന്ന ചിത്രം റോക്ക്റ്ററി: ദി നമ്പി എഫക്റ്റിന്‍റെ സഹസംവിധായകനുമാണ് പ്രജേഷ് സെന്‍.