മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയുടെ മറാത്തി റീമേക്കിന് വ്യാപക ട്രോള്‍. ചാര്‍ലിയുടെ ടീസറിനാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. മുരളി നല്ലപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അങ്കുഷ് ചൗധരിയാണ് ദുല്‍ഖറിന്‍റെ വേഷത്തില്‍ എത്തുന്നത്. മലയാളികളടക്കം ഒട്ടേറെ പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. 'ദേവ ചി മായ' എന്ന പേരിലാണ് ചാര്‍ലി റിമേക്ക് ചെയ്തത്. തേജസ്വിനി പണ്ഡിറ്റ് ആണ് ചിത്രത്തിലെ നായിക. ഒന്നര മിനുറ്റുള്ള ടീസറാണ് പുറത്തിറങ്ങിയിട്ടുള്ളത്. 

 ചാര്‍ലിക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ചാര്‍ലിക്ക് ലഭിച്ചത്. 46 ാം മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടന്‍, നടി, മികച്ച സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നിവയുള്‍പ്പെടെ എട്ട് അവാര്‍ഡുകള്‍ ചാര്‍ലി സ്വന്തമാക്കിയിരുന്നു.