എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല കാരണം വെളിപ്പെടുത്തി ചാര്‍മി
താൻ വിവാഹം കഴിക്കാതെ സിംഗിൾ ആയി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തെന്നിന്ത്യന് താരസുന്ദരി ചാര്മി കൌര്. പ്രണയബന്ധം പോലും നേരാംവണ്ണം കൊണ്ടുപോകാൻ അറിയാത്ത ഞാനെങ്ങനെ വിവാഹജീവിതത്തിലേക്ക് കടക്കുമെന്നാണ് താരത്തിന്റെ ചോദ്യം .കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ചാർമി വെളിപ്പെടുത്തിയത്.
സിനിമാമേഖലയിൽ തന്നെയുള്ള ഒരു വ്യക്തിയുമായി മുമ്പ് ഞാൻ പ്രണയത്തിലായിരുന്നു. പക്ഷേ രണ്ടു കാരണങ്ങൾ കൊണ്ട് ആ പ്രണയം വർക്കൗട്ട് ആയില്ല. ഒന്നാമത്തെ കാരണം കാമുകനുമായി ഒരുമിച്ച് കൂടാനുള്ള അവസരം എനിക്കു കുറവായിരുന്നു. പിന്നീട് അത് വെറും കാപട്യമായിത്തീർന്നു.
പ്രണയം തകര്ന്നത് കൊണ്ട് ആ വ്യക്തിയെ കുറ്റം പറയില്ല. അദ്ദേഹം നല്ലവനാണ്, ഞാനായിരുന്നു മോശം- ചാർമി വ്യക്തമാക്കി.
ഞാൻ എന്നെങ്കിലും വിവാഹം ചെയ്യുകയാണെങ്കിൽ തന്നെ ഈ കാരണങ്ങളെല്ലാം കൊണ്ട് അത് വിവാഹമോചനത്തിൽ ചെന്നേ അവസാനിക്കൂ. എന്തിനാണ് വെറുതെ അങ്ങനെയൊരു വഷളായ അവസ്ഥയിലേക്ക് പോകുന്നത്. വിവാഹം കഴിക്കാൻ അമ്മ എന്നെ വല്ലാതെ നിർബന്ധിക്കുന്നുണ്ട്. സിനിമയിൽ പ്രണയ നായികയായി ധാരാളം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ തനിക്ക് പ്രണയം വർക്കൗട്ട് ആകില്ലെന്നാണ് ചാർമിയുടെ പക്ഷം- ചാര്മി പറയുന്നു.
