ബോളിവുഡില്‍ ഈ അടുത്തകാലത്ത് ഏറ്റവും അതികം ശ്രദ്ധ നേടിയ ചിത്രമാണ് ദംഗല്‍. ചിത്രത്തോടൊപ്പം തിളങ്ങിയത് ഇതിലെ നായികമാരായ സന്യ മല്‍ഹോത്രയും ഫാത്തിമ സന ഷെയ്ഖുമാണ്. ചിത്രത്തില്‍ മികച്ച കാഴ്ച വച്ച ഇരുവരുടെയും നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഗ്ലാമര്‍ ലുക്കില്‍ ഒരു ഇംഗ്ലീഷ് ഗാനത്തിനാണ് ഇരുവരും ചുവട് വച്ചത്. അഭിനയം മാത്രമല്ല നൃത്തവും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകായാണ് ഇരുവരും. രാം പ്രദീപ് ആണ് നൃത്തം ചിട്ടപ്പെടുത്തിയത്.
നവാസുദ്ദീന്‍ സിദ്ദിഖിക്കിക്കൊപ്പം ഫോട്ടോഗ്രാഫ് എന്ന ചിത്രത്തിലാണ് സന്യ ഇപ്പോള്‍ അഭിനയിക്കുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഖാന്‍ എന്ന ചിത്രമാണ് ഫാത്തിമ സനയുടെ അടുത്ത ചിത്രം.

