ദില്ലി: ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം പ്രകൃതി ശാസ്ത്രജ്ഞനും ബിബിസി ലൈഫ് സീരീസിന്റെ അവതാരകനുമായ ഡേവിഡ് ആറ്റൻബറോയ്ക്ക് സമ്മാനിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലാണ് പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങ് നടന്നത്.

ഇന്ദിരാ ഗാന്ധി സ്മാരക ട്രസ്റ്റ് ചെയർപേഴ്സൺ സോണിയാ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, രാഹുൽ ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം നവംബറിലാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയടങ്ങുന്ന ജൂറിയാണ് അദ്ദേഹത്തിന്റെ സേവനങ്ങൾ കണക്കിലെടുത്ത് അവാർഡ് നൽകാൻ കഴിഞ്ഞ വർഷം തെരഞ്ഞെടുത്തത്. 

സീരിയല്‍താരം മനീഷ ജയ്സിങ് വിവാഹിതയായി: വിവാഹ വീഡിയോ കാണാം

വിഖ്യാതമായ ഗാന്ധി സിനിമയുടെ സംവിധായകനായ റിച്ചഡ് ആറ്റൻബറോയുടെ സഹോദരനാണ് ഡേവിഡ് ആറ്റൻബറോ.

അതിർത്തിയിൽ വെടിവയ്പ്പ്: ഔദ്യോഗിക സ്ഥിരീകരണവുമായി ചൈന, പ്രതികരിക്കാതെ ഇന്ത്യ

സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ വഴിയൊരുങ്ങുന്നു; ശുപാർശ മുഖ്യമന്ത്രിക്ക് നൽകി