ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരസുന്ദരിമാരില്‍ ദീപിക പദുക്കോണും ഇടം പിടിച്ചു. ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ നടി ഈ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്. പത്താം സ്ഥാനത്താണ് ദീപികയുടെ സ്ഥാനം. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഏറ്റവും പുതിയ ലിസ്റ്റിലാണ് ദീപിക ഇടം നേടിയത്.

അടുത്തിടെ ഹോളിവുഡ് ചിത്രമായ ത്രിബിള്‍ എക്‌സില്‍ വിന്‍ ഡീസലിനോടൊപ്പം ദീപിക അഭിനയിച്ചിരുന്നു. ഇതോടെ ദീപിക ബോളിവുഡില്‍ പ്രതിഫലം ഉയര്‍ത്തിയിരുന്നു. പുതിയ ബോളിവുഡ് ചിത്രമായ പത്മാവതിയില്‍ അഭിനയിക്കാന്‍ ദീപിക വാങ്ങുന്നത് 12കോടി രൂപയോളമാണ്.

അടുത്തിടെ ദീപിക നായികയായി അഭിനയിച്ച ബോളിവുഡ് ചിത്രങ്ങളായ ബാജിറാവു മസ്താനിയും പികുവും വന്‍ വിജയം നേടിയിരുന്നു. ഫോബ്‌സ് മാഗസിന്‍റെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഹോളിവുഡ് നടിമാരായ ജെന്നിഫര്‍ ലോറന്‍സും തൊട്ടുപിന്നില്‍ മെലീസ മക്കാര്‍ത്തിയുമാണ്.