ദീപികയും രണ്‍വീറും പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരസുന്ദരിയാണ് ദീപിക പദുകണ്‍. ഹോളിവുഡില്‍ വരെ മിന്നി തിളങ്ങുന്ന പ്രിയതാരത്തിന്‍റെ വിശേഷങ്ങള്‍ ആരാധകര്‍ ആഘോഷിക്കാറുണ്ട്. രണ്‍വീര്‍ സിംഗുമായി ദീപിക പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പ്രണയ വിവാഹ വാര്‍ത്തകളൊന്നും താരജോഡി നിഷേധിച്ചിട്ടില്ല. അതിനിടയിലാണ് ദീപികയും രണ്‍വീറുമൊത്തുള്ള അവധി ആഘോഷത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നത്. തിരക്കേറിയ നഗരമധ്യത്തില്‍ രണ്‍വീറിന്‍റെ കയ്യും പിടിച്ച് ഉല്ലാസവതിയായി നടക്കുന്ന ദീപികയാണ് ക്യാമറകണ്ണുകളില്‍ പതിഞ്ഞത്.

വെള്ള ടീ ഷര്‍ട്ടില്‍ അതീവ സുന്ദരിയായാണ് ദീപിക പ്രത്യക്ഷപെടുന്നത്. രണ്‍വീറാകട്ടെ അലസ വേഷത്തിലാണ്. പ്രണയജോഡികള്‍ ഉടന്‍ തന്നെ വിവാഹിതരാകട്ടെ എന്ന വികാരമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.

View post on Instagram
View post on Instagram