ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ ഒരുക്കുന്ന ചിത്രമാണ് എന്നൈ നോക്കി പായും തോട്ട. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്പോള്‍ മറ്റൊരു വാര്‍ത്തയും കൂടി പുറത്തുവരുന്നു. ഗൗതം വാസുദേവ മേനോന്റെ മറ്റൊരു സിനിമയില്‍ കൂടി ധനുഷ് നായകനാകുന്നു.

എന്നൈ നോക്കി പായും തോട്ടയുടെ സെറ്റില്‍ വച്ച് ഗൗതം വാസുദേവ മേനോന്‍‌ ധനുഷിനെ കഥ കേള്‍പ്പിച്ചു. കഥ ധനുഷിന്റെ ഇഷ്‍ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വെട്രിമാരന്റെ വാടാ ചെന്നൈ ആണ് ധനുഷിന്റേതായി ഉടന്‍ ചിത്രീകരിക്കുന്ന മറ്റൊരു ചിത്രം.