ധനുഷ് നായകനാകുന്ന വാട ചെന്നൈയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുകയെന്ന് ധനുഷ് അറിയിച്ചു.
ധനുഷ് നായകനാകുന്ന വാട ചെന്നൈയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുകയെന്ന് ധനുഷ് അറിയിച്ചു.
വെട്രിമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ രാജേഷ് ആണ് നായിക. ചിത്രത്തില്‍ ദേശീയതലത്തിലെ കാരംസ് കളിക്കാരനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സമുദ്രക്കനി, ആൻഡ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വേല്‍രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.