മുംബൈ: തമിഴ് സൂപ്പര്‍ താരം ധനുഷ് ഒരിക്കലും അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ. പുതിയ സിനിമ ‘പാര്‍ക്ക തോന്നുതേ’യുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കസ്തൂരി രാജ.

തുള്ളുവതോ ഇളമൈ എന്ന ചിത്രം താന്‍ തുടങ്ങുമ്പോള്‍ ധനുഷിന് അഭിനയിക്കാനുള്ള താല്‍പര്യം വളരെ കുറവായിരുന്നു. താനും മകനും നിര്‍മ്മാതാവിന്റെ പണം വെച്ചാണ് കളിക്കുന്നതെന്ന് വരെ നിര്‍മ്മാതാവ് കുറ്റപ്പെടുത്തി. അതേസമയം മൂത്തമകന്‍ സെല്‍വരാഘവന് അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും കസ്തൂരി രാജ പറഞ്ഞു.