ഗൗതം മേനോനും ചിയാന്‍ വിക്രമും ഒന്നിക്കുന്ന 'ധ്രുവനച്ചത്തിര'ത്തിന്റെ രണ്ടാം ടീസറും പുറത്തിറങ്ങി. ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം. ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സ്‌പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ആദ്യ ടീസറോടു കൂടി തന്നെ ചിത്രം വലിയ ചര്‍ച്ചയായിരുന്നു.

