10 മിനിട്ടിന്റെ നൃത്തത്തിന് തമന്നയ്‍ക്ക് വൻ പ്രതിഫലം

ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങില്‍ നടി തമന്നയുടെയും നൃത്തമുണ്ട്. 10 മിനിട്ടുള്ള പെര്‍ഫോമൻസിന് തമന്ന വാങ്ങിക്കുന്ന പ്രതിഫലം 50 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

വാംഖഡെ സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഉദ്ഘാടന ചടങ്ങ്. പ്രഭുദേവയ്‍ക്ക് ഒപ്പമാണ് തമന്ന ചുവടുകള്‍ വയ്‍ക്കുക. ഹൃത്വിക് റോഷന്റെ നൃത്തത്തിന് കൊറിയോഗ്രാഫി ചെയ്യുന്ന ഷൈമക് ദവര്‍ ആണ് തമന്നയുടെയും നൃത്തം സംവിധാനം ചെയ്യുന്നത്. റിഹേഴ്സല്‍ ചിത്രങ്ങള്‍ തമന്ന പങ്കുവച്ചത് വൈറലായിരുന്നു.