സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഫോട്ടോ

ദിലീപും കാവ്യ മാധവനും മീനാക്ഷിയും ഒരു വിവാഹചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ ഏതാനും ആഴ്‍ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിവാഹത്തിന് ശേഷം ദിലീപ് നിരവധി പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും കുടുംബസമേതം എത്തുന്നത് അപൂര്‍വ്വമാണ്. അതിനാലാണ് ആ ചിത്രം വൈറലായത്. ഇപ്പോഴിതാ ആ വിവാഹ ചടങ്ങിന്‍റെ വീഡിയോ എത്തിയിരിക്കുകയാണ്. വിജയരാഘവനടക്കം സിനിമാ മേഖലയില്‍ നിന്നുള്ള മറ്റു ചിലരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.