യൂത്തന്മാരെ വെല്ലുന്ന ലുക്കില്‍ ദിലീപ്; കമ്മാരസംഭവത്തിലെ വ്യത്യസ്ത ഗെറ്റപ്പുകള്‍

First Published 22, Mar 2018, 2:38 PM IST
dileep different getup in kammarasambhavam cinema
Highlights

ദിലീപിന്‍റെ ഇപ്പോഴത്തെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്മാര സംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്തമായ വേഷങ്ങളും ഗെറ്റപ്പുകളോടു കൂടിയാണ് ദിലീപ് എത്തുന്നത്. ദീലീപിന്റെ ചിത്രത്തിലെ ഇപ്പോഴത്തെ ലുക്കുകളാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നതും.

കട്ട താടിയും കട്ടി മീശയും കൂളിംഗ് ഗ്ലാസുവച്ചിള്ള ദിലീപിന്റെ ഇപ്പോഴത്തെ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ ധാരാളം ട്രോളുകളും വന്നിട്ടുണ്ട്. ഗപ്പിയിലെ ടൊവിനോയുടെ ലുക്കുമായി സാമ്യമുണ്ടെന്നായിരുന്നു ചിലര്‍ പറഞ്ഞത്. യൂത്തന്‍മാരെ തോല്‍പ്പിക്കുന്ന ലുക്കിലാണ് ദിലീപ് എത്തിയതെന്നാണ് ചിലരുടെ ട്രോള്‍.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച് കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സാമൂഹ്യ ആക്ഷേപഹാസ്യമാണ് ചിത്രം പറയുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. 

loader