തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍, റിമാന്‍ഡ് കാലാവധി കോടതി നീട്ടും. പ്രതിയെ കോടതിയില്‍ ഹാജരാക്കണോ അതോ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സിങ് നടത്തണമെന്ന പൊലീസിന്റെ ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ആലുവ സബ് ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താന്‍ നിലവില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. കോടതിയിലും ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. ഒന്നാം പ്രതി സുനില്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതി ഇന്ന് വാദം കേള്‍ക്കും.