നടിമാര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ഇന്ന് സാധാരണമാണ്. ചില നടിമാര്‍ അതിനെതിരെ ശക്തമായി തിരിച്ചടിക്കാറുണ്ട്

മുംബൈ: നടിമാര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ഇന്ന് സാധാരണമാണ്. ചില നടിമാര്‍ അതിനെതിരെ ശക്തമായി തിരിച്ചടിക്കാറുണ്ട്. ഇത്തരത്തില്‍ തന്‍റെ മാറിടത്തെക്കുറിച്ച് മോശം കമന്‍റ് നടത്തിയവര്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി ദിവ്യങ്ക തൃപാഠി. സീരിയലുകളിലൂടെ പ്രശസ്തയായ തരം അടുത്തിടെ ചില സുഹൃത്തുക്കള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

പിന്നാലെ എപ്പോഴും മോശമായാണ് വസ്ത്രം ധരിക്കുന്നതെന്നും ഇറുകിപിടിച്ച വസ്ത്രത്തിലൂടെ മാറിടം പ്രദര്‍ശിപ്പിക്കുന്നുവെന്നുമൊക്കെയാണ് താഴെ കമന്‍റുകള്‍ എത്തിയത്. നടി ശക്തമായ കമന്‍റിലൂടെയാണ് ഈ സദാചാര പോലീസുകാരെ നേരിട്ടത്. എന്‍റെ മാറിടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു സ്ത്രീയും അതിന്റെ പേരില്‍ ലജ്ജിക്കേണ്ട കാര്യമില്ല. ചൂടില്‍ നിന്നും തണുപ്പില്‍ നിന്ന് രക്ഷ നേടാനാണ് ആളുകള്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.

അല്ലാതെ കാമഭ്രാന്തന്‍മാരുടെ കണ്ണില്‍ നിന്ന് മറയ്ക്കാനല്ല. ദിവ്യങ്ക കുറിച്ചു. സ്ത്രീയുടെ കര്‍മ്മവും ശക്തിയും നോക്കി അവളെ വിലയിരൂത്തു. അല്ലാതെ അവളുടെ തുണിയുടെ നീളം നോക്കിയല്ല. ദിവ്യങ്ക തുറന്നടിച്ചു.