ദേശീയ പുരസ്കാരം ഫ്രണ്ട്ഷിപ്പ് അവാർഡെന്ന് സംവിധായകൻ ഡോ ബിജു. പുലിമുരുകനും ജനത ഗ്യാരേജും ഉൾപ്പെടെയുള്ള ചിത്രങ്ങൾ തിരിച്ചുവിളിച്ചത് ഫ്രണ്ട്ഷിപ്പ് അവാർഡ് നൽകാനെന്ന് ഡോ ബിജു പറഞ്ഞു. സിനിമയ്ക്ക് അപ്പുറത്തുള്ള വ്യക്തിതാൽപര്യങ്ങൾ അപകടകരമായ സൂചന കൂടിയാണ്. അഭിനയത്തിന് പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം മലയാളത്തിന് നൽകണം എന്നുണ്ടായിരുന്നെങ്കിൽ അതിന് അർഹൻ വിനായകൻ തന്നെ ആയിരുന്നു എന്നും ഡോ ബിജു പറഞ്ഞു.