മയക്കുമരുന്ന് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി ചാര്‍മി കൗര്‍. തന്നെ ചോദ്യം ചെയ്യുന്നതിന് എതിരെ ചാര്‍മി ഹൈക്കോടതിയെ സമീപിച്ചു.
ബലപ്രയോഗത്തിലൂടെ തന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ എടുക്കാന്‍ അനുവദിക്കരുതെന്നാണ് ചാര്‍മി കോടതിക്ക് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്റെ കരിയറും ഭാവിയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസ്. താന്‍ അവിവാഹിതയായ യുവതിയാണ്. ഈ കേസ് എന്നെ എങ്ങനെ ബാധിക്കുമെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കും. മയക്കുമരുന്ന് വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്‍ക്കുകയാണ്- ചാര്‍മി പറഞ്ഞു. ജൂലൈ 26 ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം ചാര്‍മിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
