സഹതാരങ്ങളെ വീഡിയോയിലൂടെ പരിചയപ്പെടുത്തി ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ മറ്റൊരു പ്രണയ ചിത്രവുമായി എത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖറിപ്പോള്‍. ഇപ്പോഴിതാ ചിത്രത്തിലെ സഹതാരങ്ങളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിരിക്കുകയാണ് താരം.

ചിത്രത്തിലെ നായിക റിതു, നിരഞ്ജന, രക്ഷന്‍ എന്നിവരെയാണ് ദുല്‍ഖര്‍ വീഡിയോയിലൂടെ പരിചയപ്പെടുത്തിയത്. സിദ്ധ് എന്ന കഥാപാത്രമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മീരയായി എത്തുന്നത് റിതുവാണ്. കാലിസായി രക്ഷനും ശ്രേയയായി നിരഞ്ജനിയും എത്തുന്നു. ദേസിങ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Scroll to load tweet…