സുഡാനി ഫ്രം നൈജീരയയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാനും ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. "ഇഷ്ടായി സൗബി ചക്കരേ" എന്ന കുറിപ്പോടുകൂടിയാണ് ദുല്‍ഖര്‍ ട്രെയിലര്‍ പങ്കുവച്ചത്. 

 പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സൗബിന്റെ പെണ്ണുകാണല്‍ ചടങ്ങാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു തോറ്റ യുവാവ് വിദ്യാസമ്പന്നയായ യുവതിയോട് പറയുന്ന കാര്യങ്ങള്‍ വളരെ സ്വാഭാവികതയോടെയാണ് ട്രെയിലറില്‍ി കാണിച്ചതാണ് പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നത്. 


നവാഗതനായ സക്കറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലപ്പുറത്തിന്റെ ഫുട്‌ബോളിനോടുള്ള ഇഷ്ടമാണ് ചിത്രം പറയുന്നത്. സൗബിനോടൊപ്പം നൈജീരിയില്‍ നിന്ന് സാമുവല്‍ എബിയോള റോബിന്‍സണും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഈ മാസം 23 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.