ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് സോളോ. ബോളിവുഡ് സംവിധായകനും മലയാളിയുമായ ബിജോയ് നമ്പ്യാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച വസീര്‍ ആണ് ബിജോയ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ ദുല്‍ഖര്‍.
