പരീക്ഷയ്ക്ക് പോലും താന്‍ ഇങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്ന് ദുല്‍ഖര്‍

First Published 26, Mar 2018, 1:56 PM IST
Dulquer Salmaan on hard work for telugu dubbing
Highlights
  • ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രമാണ് മഹാനടി
  •  ഇതിന്‍റെ ഡബ്ബിംഗ് ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്

ചെന്നൈ: ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രമാണ് മഹാനടി. ഇതിന്‍റെ ഡബ്ബിംഗ് ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ആദ്യമായാണ്  ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നത്. മുന്‍കാല നടി സാവിത്രിയുടെ ജീവിതമാണ് സിനിമ പറയുന്നത്. നടികര്‍ തിലകമെന്ന പേരില്‍ തമിഴിലും പുറത്തിറക്കുന്നുണ്ട്. ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

 പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്ന് ഡബ്ബിംഗ് നടക്കുന്നതിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു.  നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യാനായാണ് പദ്ധതിയിടുന്നത്.

loader