സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനായ അമുദവനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അച്ഛന്റെയും മകളുടെയും കഥയിലൂടെ പലവിധ ജീവിതസാഹചര്യങ്ങളാലും ശാരീരികമായ സവിശേഷതകളാലും ഒറ്റപ്പെട്ടും ഓരം ചേര്‍ക്കപ്പെട്ടും പോകുന്ന മനുഷ്യരിലേക്ക് പടരുന്നതാണ് പേരന്‍പ്

കൊച്ചി: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി-റാം ചിത്രം പേരന്‍പ് തിയേറ്ററുകളില്‍ കയ്യടി നേടുകയാണ്. അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സാന്ദ്രമായ പേരന്‍പില്‍ മമ്മൂട്ടിയും നിറഞ്ഞ് അഭിനയിച്ചിട്ടുണ്ട്. അമുദവനും മകളും തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് വിസ്മയം തീര്‍ക്കുകയാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

അതിനിടയിലാണ് പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്ത്തി മമ്മൂട്ടിയുടെ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയത്. ഒരു കുട്ടിയുടെ ഉത്സാഹത്തോടെയാണ് മമ്മൂട്ടി ഇത്തരം സിനിമകളെ സമീപിക്കുന്നതെന്നാണ് ദുല്‍ഖറിന്‍റെ പക്ഷം. സിനിമയോട് വാപ്പച്ചിക്കുള്ള ഒരിക്കലും അടങ്ങാത്ത ആഗ്രഹവും അഭിനിവേശവും പേരന്‍പില്‍ കാണാം എന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനായ അമുദവനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അച്ഛന്റെയും മകളുടെയും കഥയിലൂടെ പലവിധ ജീവിതസാഹചര്യങ്ങളാലും ശാരീരികമായ സവിശേഷതകളാലും ഒറ്റപ്പെട്ടും ഓരം ചേര്‍ക്കപ്പെട്ടും പോകുന്ന മനുഷ്യരിലേക്ക് പടരുന്നതാണ് പേരന്‍പ്.