കൊച്ചി: യുവ താരം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പില്‍. ദുല്‍ഖര്‍ അച്ഛനാകുന്നെന്ന വാര്‍ത്തകള്‍ കഴിഞ്ഞയിടയ്ക്ക് വന്നിരുന്നെങ്കിലും സ്ഥിതീകരണമില്ലായിരുന്നു. കഴിഞ്ഞ ദിവസം മക്ബൂല്‍ സല്‍മാന്‍റെ വിവാഹ ചടങ്ങിനിടെ ദുല്‍ഖര്‍-അമാല്‍ ദമ്പതികള്‍ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് വ്യക്തമായി.
രണ്ടു മാസത്തിനുള്ളില്‍ മമ്മൂട്ടി കുടുംബത്തിലേയ്ക്ക് പുതിയ അതിഥിയെത്തുമെന്നാണ് സൂചനകള്‍. 2011ലായിരുന്നു ദുല്‍ഖര്‍-അമാല്‍ വിവാഹം. താരത്തിന്‍റെ അഞ്ചാം വിവാഹ വാര്‍ഷികവും ഏറെ ശ്രദ്ധ നേടിയിരുന്നു. കുട്ടിക്കളി മാറാതിരുന്ന എന്നെ നീ എങ്ങനെ വിവാഹം കഴിച്ചുവെന്ന് ചോദിച്ച ദുല്‍ഖറിന്റെ പോസ്റ്റും വൈറലായിരുന്നു.
വിവാഹത്തിന് ശേഷമായിരുന്നു സെക്കന്‍റ് ഷോയിലൂടെ ദുല്‍ഖറിന്റെ സിനിമ അരങ്ങേറ്റം. അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന അവാര്‍ഡുള്‍പ്പെടെ ഏറെ നേട്ടങ്ങളും, മികച്ച വിജയങ്ങളും ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ താരമായി ദുല്‍ഖര്‍. ചെന്നൈയില്‍ ആര്‍ക്കിടെക്ടായിരുന്നു അമാല്‍.
