തെലുങ്കിലും ആരാധകരുള്ള നടനാണ് ദുല്‍ഖര്‍. ദുല്‍ഖറിന്റെ ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്സ്, 100 ഡേയ്സ് ഓഫ് ലൗവ് തെലുങ്കിലേക്ക് റീമേക്ക് ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദുല്‍ഖര്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അതും ജെമിനി ഗണേശനായിട്ട്..

നടി സാവിത്രിയുടെ ജീവിതം പ്രമേയമാകുന്ന സിനിമയിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. മഹാനടി എന്ന് പേരിട്ടിരിക്കുന്ന സിനിമ നാഗ് അശ്വിന്‍ ആണ് സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷ് ആണ് സാവിത്രിയായി അഭിനയിക്കുന്നത്. തമിഴിലെ ഇതിഹാസ നടനായ ശിവാജി ഗണേശനെ ദുല്‍ഖറും അവതരിപ്പിക്കും. സാമന്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.